തിരുവനന്തപുരം:മന്ത്രിസഭ ചോരാനുള്ള ക്വാറം തികയാത്തതിനെതുടര്‍ന്ന് പ്രത്യേക മന്ത്രിസഭാ യോഗം ചേരാനാകാതെ പിരിഞ്ഞു. ആറ് മന്ത്രിമാര്‍ മാത്രമാണ് ഇന്ന് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കാനെത്തിയത്. സിപിഐ മന്ത്രിമാര്‍ ആരുംതന്നെ യോഗത്തില്‍ പങ്കെടുത്തില്ല. ഇതേത്തുടര്‍ന്ന് മന്ത്രിസഭാ യോഗം തിങ്കളാഴ്ച ചേരും.
കാലാവധി തീര്‍ന്ന ഓര്‍ഡിനന്‍സുകള്‍ നീട്ടുന്നതിനുള്ള ശുപാര്‍ശകളെപ്പറ്റി ചര്‍ച്ച ചെയ്യുന്നതിനാണ് യോഗം വിളിച്ചിരുന്നത്. മൊത്തം മന്ത്രിമാരില്‍ മൂന്നിലൊന്ന് പേര്‍ എത്തിയാല്‍ മാത്രമേ യോഗം ചേരാന്‍ സാധിക്കുകയുള്ളു.
Leave a Comment