കൊല്‍ക്കത്ത: രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍. കൊല്‍ക്കത്തയിലെ ഒരു സ്‌കൂളിലാണ് സംഭവം. സ്‌കൂളിലെ നൃത്താധ്യാപകനായ ഇയാള്‍ ഒരു വര്‍ഷത്തോളമായി പെണ്‍കുട്ടിയെ പീഡിപ്പിച്ചു വരികയായിരുന്നുവെന്നും വിവരം പുറത്തു പറഞ്ഞാല്‍ ജീവനോടെ കുഴിച്ചുമൂടുമെന്ന് ഇയാള്‍ കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തതായി മാതാപിതാക്കള്‍ പറഞ്ഞു.
കുറച്ചു ദിവസങ്ങളായി കുട്ടി സ്‌കൂളില്‍ പോകാന്‍ മടി കാണിച്ചതിനെത്തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്. വിവരമറിഞ്ഞതോടെ അധ്യാപകനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് തങ്ങള്‍ സ്‌കൂളിലെത്തിയെങ്കിലും അനുകൂല നടപടിയല്ല അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പറയുന്നു.
അതേസമയം സംഭവം പുറത്തറിയാതിരിക്കാന്‍ കൂട്ടുനിന്ന സ്‌കൂള്‍ അധികൃതര്‍ക്കും പ്രിന്‍സിപ്പലിനും എതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് സ്‌കൂളിനു മുന്നില്‍ നിരവധി രക്ഷിതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തി. കഴിഞ്ഞവര്‍ഷം സമാന രീതിയിലുള്ള സംഭവം മറ്റൊരു സ്‌കൂളില്‍ ഉണ്ടായപ്പോള്‍ ഇവിടെയും സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കണമെന്ന് തങ്ങള്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും സ്‌കൂള്‍ മാനേജ്മെന്റ് ഈ കാര്യം അവഗണിക്കുകയായിരുവെന്നും രക്ഷിതാക്കള്‍ ആരോപിച്ചു.ഇതിനിടയില്‍ പോലീസ് ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഒരു പോലീസുകാരന് പരിക്കേല്‍ക്കുകയുമുണ്ടായി.
Leave a Comment