ഒരു സെലിബ്രിറ്റി മോഡല്‍ പശുവെന്ന് വിളിച്ച് കളിയാക്കി……താന്‍ ബോഡി ഷേമിംഗിന് ഇരയായിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി സോനാക്ഷി

താന്‍ ബോഡി ഷേമിംഗിന് ഇരയായിട്ടുണ്ടെന്നും ഒരു സെലിബ്രിട്ടി മോഡല്‍ തന്നെ പശു എന്ന് വിളിച്ച് കളിയാക്കിയിട്ടുണ്ടെന്നും ബോളിവുഡ് താരം സൊനാക്ഷി സിന്‍ഹ. ഡിസൈനര്‍ മനീഷ് മല്‍ഹോത്രയോടൊപ്പം ഒരു അഭിമുഖത്തില്‍ പങ്കെടുത്തപ്പോഴാണ് സൊനാക്ഷിയുടെ ഈ വെളിപ്പെടുത്തല്‍.

അഭിമുഖത്തിനിടെ നടന്ന റാപ്പിഡ് ഫൈയര്‍ റൗണ്ടിലാണ് സൊനാക്ഷി കരിയറിന്റെ തുടക്കസമയത്ത് നേരിട്ട ഈ അനുഭവം തുറന്നുപറഞ്ഞത്. ‘വാട്ട് ഈസ് ദിസ് കൗ ഡൂയിംഗ് ഓണ്‍ ദി കാറ്റ് വോക്ക്’ എന്നാണ് അന്ന് ആ മോഡല്‍ തന്നെകുറിച്ച് പറഞ്ഞ വാചകമെന്ന് സൊനാക്ഷി പറഞ്ഞു. മോഡലിന്റെ പേര് പറയാന്‍ സൊനാക്ഷി മടിച്ചപ്പോള്‍ മനീഷ് ഷാമിതാ സിന്‍ഹള്‍ എന്ന് പറയുന്നുണ്ട്.

അപ്രസക്തമായ അഭിപ്രായങ്ങള്‍ക്ക് താന്‍ കൂടുതല്‍ പരിഗണന നല്‍കാറില്ലെന്നും നെഗറ്റീവ് എനര്‍ജിയെ ബ്ലോക്ക് ചെയ്ത് നിര്‍ത്തുകയാണ് താന്‍ ചെയ്യാറെന്നും സൊനാക്ഷി പറഞ്ഞു. പഠിക്കുന്ന സമയത്ത് തനിക്ക് അമിതവണ്ണമാണെന്ന് ചൂണ്ടികാട്ടി പലരും കളിയാക്കാറുണ്ടായിരുന്നെന്നും സിനിമയില്‍ എത്തിയതിന് ശേഷമാണ് താന്‍ ശരീരഭാരം കുറയ്ക്കാന്‍ ശ്രമിച്ചതെന്നും താരം പറഞ്ഞു. വണ്ണം ഉണ്ടായിരുന്നിട്ടും തന്റെ ആദ്യ ചിത്രം ഡബാംഗ് വലിയ വിജയം നേടിയിരുന്നെന്ന് പറഞ്ഞ സൊനാക്ഷി താന്‍ എങ്ങനെയായിരിക്കണമെന്ന് പറയാനുള്ള അവകാശം ആര്‍ക്കാണ് ഉള്ളതെന്നും ചോദിച്ചു.

pathram desk 2:
Related Post
Leave a Comment