താനും രജനീകാന്തും കൈകോര്‍ക്കണമോ എന്ന കാര്യം ഗൗരവകരം, രാഷ്ട്രിയത്തില്‍ രജനിനുമായി കൈകോര്‍ക്കുന്നതിനുള്ള സൂചന നല്‍കി കമല്‍ഹാസന്‍

ചെന്നൈ: തെരഞ്ഞെടുപ്പിനെ നേരിടാന്‍ താനും രജനീകാന്തും കൈകോര്‍ക്കണമോ എന്ന കാര്യം ഗൗരവമായി ഏറെ ആലോചിക്കേണ്ട വിഷയമാണെന്ന് നടന്‍ കമല്‍ഹാസന്‍. ഇതു സംബന്ധിച്ച് തന്നോടും രജനീകാന്തിനോടും ഏറെ ചോദ്യങ്ങള്‍ ഉയരുന്നുണ്ടെന്നും വിഷയത്തില്‍ രജനി അദ്ദേഹത്തിന്റെ കാഴ്ചപ്പാട് വ്യക്തമാക്കട്ടെയെന്നും കമല്‍ ആനന്ദവികടനില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.

തങ്ങള്‍ കൈകോര്‍ക്കുമോ എന്ന ചോദ്യത്തിന് കാലം ഉത്തരം നല്‍കുമെന്നാണ് രജനി സര്‍ നല്‍കിയ മറുപടി. ഞാന്‍ ആ കാഴ്ചപ്പാടിനെ പിന്തുണയ്ക്കുന്നു. ശരിക്കും കാലമാണ് ആ ചോദ്യത്തിന് ഉത്തരം നല്‍കേണ്ടത്. ഇത് ഇപ്പോള്‍ എടുത്തുചാടി തീരുമാനിക്കാന്‍ സാധിക്കുന്നതല്ല. ആവശ്യമെങ്കില്‍ ഞങ്ങള്‍ ഇരുവരും ചിന്തിച്ചു തീരുമാനിക്കും- കമല്‍ ലേഖനത്തില്‍ എഴുതി. കൂട്ടുകെട്ടിനെ സംബന്ധിച്ച് കഴിഞ്ഞ മാസം മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ കമലുമായി കൈകോര്‍ക്കുന്നതിനെ കുറിച്ച് കാലം ഉത്തരം തരുമെന്നാണ് രജനീകാന്ത് പ്രതികരിച്ചത്.

pathram desk 2:
Related Post
Leave a Comment