എന്റെ പിന്നില്‍ വന്ന് കിടന്ന് അയാളുടെ ലിംഗം എന്റെ നിതംബത്തില്‍ ഉരയ്ക്കാന്‍ തുടങ്ങി… അയാള്‍ അരയ്ക്ക് താഴേക്ക് നഗ്‌നനായിരുന്നു.. ബോളിവുഡ് നടന്‍ ജിതേന്ദ്രയ്‌ക്കെതിരെ പീഡനാരോപണവുമായി അമ്മാവന്റെ മകള്‍

ഷിംല: ബോളിവുഡ് നടന്‍ ജിതേന്ദ്രക്കെതിരെ പീഡനാരോപണവുമായി അമ്മാവന്റെ മകള്‍ രംഗത്ത്. 47 വര്‍ഷം മുമ്പ് പീഡിപ്പിച്ചതായാണ് കസിന്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. മീ ടു കാമ്പയിനിന്റെ ഭാഗമായാണ് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള വെളിപ്പെടുത്തല്‍. രവി കപൂറിനെതിരെ (ജിതേന്ദ്ര) ഹിമാചല്‍ പ്രദേശ് പൊലീസ് മേധാവിക്ക് ബുധനാഴ്ചയാണ് പരാതി നല്‍കിയത്.

1971 ജനുവരിയിലാണ് ബലാത്സംഗം നടന്നതെന്നാണ് സ്ത്രീ ആരോപിക്കുന്നത്. സംഭവ സമയത്ത് ഇവര്‍ക്ക് 18 വയസും ജിതേന്ദ്രക്ക് 28 വയസുമായിരുന്നു പ്രായം. ഡല്‍ഹിയില്‍നിന്നും ഷിംലയിലേക്ക് ജിതേന്ദ്ര തന്നെ കൊണ്ടുവരികയും ഇവിടെ ഒരു ഹോട്ടലില്‍ മുറിയെടുക്കുകയും ചെയ്തു. രാത്രിയില്‍ മുറിയിലെത്തിയ നടന്‍ തന്നെ പീഡിപ്പിച്ചതായും സ്ത്രീ പരാതിയില്‍ പറയുന്നു.

തന്റെ മാതാപിതാക്കളുടെ മരണശേഷം ജിതേന്ദ്രക്കെതിരെ പരാതി നല്‍കാനായിരുന്നു തീരുമാനം. അവര്‍ ജീവിച്ചിരിക്കുമ്പോള്‍ പരാതി നല്‍കിയാല്‍ അത് അവര്‍ക്ക് താങ്ങാന്‍ കഴിയുമായിരുന്നില്ല. അതിനാലാണ് ഇപ്പോള്‍ താന്‍ പരാതി നല്‍കാന്‍ തീരുമാനിച്ചതെന്ന് സ്ത്രീ പറഞ്ഞു.

സ്ത്രീയുടെ പരാതിയില്‍ പറയുന്നത് ഇങ്ങനെ:

” രവി കപൂര്‍ (ജിതേന്ദ്ര) എന്റെ പിതാവിന്റെ സഹോദരിയുടെ മകനാണ്. വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ മാത്രമാണ് പലപ്പോഴും ജിതേന്ദ്രയെ കാണാറുണ്ടായിരുന്നത്. വളരെ അപൂര്‍വമായി മാത്രമേ പരസ്പരം സംസാരിച്ചിട്ട് പോലുമുള്ളൂ. അതും ബന്ധുക്കളുടെ സാന്നിധ്യത്തില്‍ മാത്രം. 1971 ജനുവരി, അന്ന് എനിക്ക് 18 വയസായിരുന്നു പ്രായം, ജിതേന്ദ്രക്ക് 28 വയസും, അയാള്‍ എന്റെ അച്ഛനെ അയാളുടെ ഷൂട്ടിംഗ് സെറ്റ് കാണാന്‍ വിളിച്ചു. എന്നാല്‍ എന്നോട് ഷൂട്ടിംഗിനെ പറ്റിയോ അത് കാണാന്‍ ക്ഷണിക്കുകയോ ഒന്നുമുണ്ടായില്ല. ഒരു ദിവസം സിനിമാ മേഖലയിലെ രണ്ട് പുരുഷന്‍മാര്‍ക്കൊപ്പം കപ്പൂര്‍ എന്റെ വീട്ടിലെത്തി. ഞാന്‍ അയാള്‍ക്കൊപ്പം കാറില്‍ കയറി ഡല്‍ഹിയില്‍ നിന്ന് ഷിംലയിലെ ഷൂട്ടിംഗ് സെറ്റ് കാണാന്‍ പോയി. ഇത്രയും ദൂരയാത്രയ്ക്കിടയിലും അവരാരും എന്നോട് ഒന്നും സംസാരിച്ചത് പോലുമില്ല. ഷിംലയിലെത്തിയപ്പോള്‍ രാത്രിയായിരുന്നു. സംഘം നേരെ ഹോട്ടലിലേക്ക് പോയി. ജിതേന്ദ്ര എന്നെ അയാളുടെ മുറിയിലേക്ക് കൊണ്ടുപോയി.

രണ്ട് കട്ടിലുള്ള മുറിയായിരുന്നു അത്. അയാള്‍ പുറത്ത് പോകുകയാണെന്നും തിരിച്ചെത്താന്‍ വൈകുമെന്നും പറഞ്ഞു. യാത്രയുടെ ക്ഷീണത്താല്‍ ഞാന്‍ ഉറങ്ങാന്‍ കിടന്നു. ചുമരിനോട് ചേര്‍ന്നുള്ള കട്ടിലില്‍ ഞാന്‍ ചുമരിനോട് മുഖം നോക്കി കിടന്നുറങ്ങി. രാത്രി എപ്പോഴോ ഞാന്‍ ഉറക്കത്തിലായ സമയത്ത് ജിതേന്ദ്ര റൂമിലെത്തുകയും രണ്ട് കട്ടിലും ഒരുമിച്ച് ഇടുകയും ചെയ്തു. ചുമരിനോട് മുഖം ചേര്‍ത്ത് കിടന്നിരുന്ന എന്റെ പിന്നില്‍ വന്ന് കിടന്ന് അയാള്‍ എന്നെ ചേര്‍ത്ത് പിടിച്ച് അയാളുടെ ലിംഗം എന്റെ നിതംബത്തില്‍ ഉരയ്ക്കാന്‍ തുടങ്ങി. അയാള്‍ മദ്യപിച്ചിരുന്നു. അരയ്ക്ക് താഴേക്ക് നഗ്‌നനായിരുന്നു.

ഞാന്‍ അയാളെ തള്ളിമാറ്റാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. ചുമരിനും അയാള്‍ക്കുമിടയില്‍ പെട്ട് ഒന്നും ചെയ്യാന്‍ കഴിയാത്ത നിസ്സഹായവസ്ഥയിലായി ഞാന്‍. അയാളുടെ കൈയില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയുമായിരുന്നില്ല. അയാള്‍ ലിംഗം കൊണ്ട് ഉരച്ചുകൊണ്ടേയിരുന്നു. കുറച്ച് നേരത്തിന് ശേഷം അയാള്‍ എന്നെ വിട്ട് എഴുന്നേറ്റ് കട്ടില്‍ അവിടെ നിന്ന് മാറ്റിയിട്ട് ഒന്നും അറിയാത്തവനെ പോലെ ഉറങ്ങാന്‍ കിടന്നു. പിറ്റേന്ന് രാവിലെ അയാള്‍ എന്നോട് ഒന്നും സംസാരിച്ചില്ല. ഡ്രൈവറോട് പറഞ്ഞ് എനിക്കൊരു വസ്ത്രം വാങ്ങിത്തരുകയും ഡല്‍ഹിയില്‍ കൊണ്ടുപോയി വിടാന്‍ ആവശ്യപ്പെടുകയും ചെയ്തു”.

pathram desk 1:
Related Post
Leave a Comment