വലിയ ലുക്കൊന്നും വേണ്ട… ഞാന്‍ ഇത്തിരി അബ്‌നോര്‍മല്‍ ആയതിനാല്‍ വളരെ നോര്‍മല്‍ ആയ ഒരാള്‍ മതി!! ജീവിത പങ്കാളിയെക്കുറിച്ച് തുറന്ന് പറഞ്ഞ് പേളി മാണി

തന്റെ ജീവിതപങ്കാളിയെക്കുറിച്ചുള്ള സ്വപ്നങ്ങളും സങ്കല്‍പ്പങ്ങളും വെളിപ്പെടുത്തി നടിയും അവതാരകയുമായ പേളി മാണി. ജീവിതത്തില്‍ ഒരു കൂട്ട് വേണമെന്ന് തോന്നുന്നുണ്ടെന്നും എന്നാല്‍ ഇപ്പോള്‍ സമയമായിട്ടില്ലെന്നും നടി പറയുന്നു. മഴവില്‍ മനോരമയിലെ ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിക്കിടെയാണ് തന്റെ വിവാഹസ്വപ്നങ്ങളെക്കുറിച്ച് പേളി തുറന്ന് പറഞ്ഞത്.

വലിയ ലുക്കൊന്നും വേണ്ട, താന്‍ ഇത്തിരി അബ്‌നോര്‍മല്‍ ആയിട്ടുള്ള വ്യക്തിയായതിനാല്‍ വളരെ നോര്‍മല്‍ ആയിട്ടുള്ള ശാന്തനായ ഒരാള്‍ മതിയെന്നാണ് പേളി പറയുന്നത്. അതേസമയം പേളി പ്രണയത്തിലാണെന്ന് വിചാരിക്കുകയും വേണ്ട.

പ്രണയിക്കാന്‍ ഇപ്പൊഴൊന്നും സമയമില്ലെന്നാണ് പേളി പറയുന്നത്. സിനിമയുടെ തിരക്കുകളും,അച്ഛനോടൊപ്പം നടത്തുന്ന പോള്‍ ആന്‍ഡ് പേളി മോട്ടിവേഷണല്‍ ക്ലാസിന്റെയും തിരക്കിലാണ് താരം ഇപ്പോള്‍.

pathram desk 1:
Related Post
Leave a Comment