നിത്യ ആകെ മൊത്തത്തില്‍ അങ്ങ് മാറി !! തടിച്ച് ഉരുണ്ട് പുതിയ ലുക്കില്‍ നിത്യ മേനോന്‍, ചിത്രങ്ങള്‍

സിനിമാതാരം നിത്യ മേനോന്‍ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായികൊണ്ടിരിക്കുന്നത്. ഇത് നിത്യ മേനോന്‍ തന്നെയാണോ എന്നാണ് പുതിയ ചിത്രങ്ങള്‍ കണ്ടവരുടെ സംശയം. തടിച്ച ലുക്കിലാണ് താരത്തെ ചിത്രങ്ങളില്‍ കാണാന്‍ കഴിയുക. തന്റെ ഇന്‍സ്റ്റാ പേജിലൂടെ നിത്യ തന്നെയാണ് ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവച്ചത്. ചിത്രങ്ങള്‍ വൈറലായതിന് പിന്നാലെ താരത്തിന്റെ ലുക്കിനെ വിമര്‍ശിച്ചും പ്രശംസിച്ചും ധാരാളം കമ്മന്റുകളും എത്തികഴിഞ്ഞു.

തെലുങ്കിലെ പ്രമുഖ യുവനടിക്കൊപ്പം സ്വവര്‍ഗരതിക്കാരിയായ പെണ്‍കുട്ടിയുടെ വേഷത്തിലാണ് നിത്യ അടുത്ത ചിത്രത്തില്‍ എത്തുക. ചിത്രത്തിനായുള്ള താരത്തിന്റെ മേക്കോവറായിരിക്കാം പുതിയ ലുക്കിന് പിന്നിലെ കാരണമെന്നാണ് ആരാധകരുടെ വിലയിരുത്തല്‍.

pathram desk 2:
Related Post
Leave a Comment