‘മാമാങ്ക’ത്തിനൊരുങ്ങി മമ്മൂട്ടി, ബിഗ്ബഡ്ജറ്റ് ചിത്രത്തില്‍ കൂട്ടിനായി നീരജ് മാധവും ധ്രുവനും എത്തുന്നു

മമ്മൂട്ടി നായകനാകുന്ന ചരിത്ര സിനിമയായ ബിഗ്ബഡ്ജറ്റ് ചിത്രം ‘മാമാങ്ക’ത്തില്‍ യുവതാരം നീരജും ‘ക്വീന്‍’ ഫെയിം ധ്രുവനും ഒന്നിക്കുന്നെന്ന് റിപ്പോര്‍ട്ട്. നവാഗതനായ സജീവ് പിള്ള പന്ത്രണ്ടു വര്‍ഷത്തെ ഗവേഷണത്തിനു ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. പതിനേഴാം നൂറ്റാണ്ടില്‍ നടന്ന ചാവേര്‍ പോരാട്ടത്തിന്റെ കഥയാണ് മാമാങ്കം പറയുന്നത്.

അടുത്ത ആഴ്ചയോടെ ചിത്രത്തിന്റെ ആദ്യഘട്ട ചിത്രീകരണം ആരംഭിക്കും. ഇതിന് ശേഷം മാത്രമേ മറ്റുതാരങ്ങളുടെ പേരുവിവരങ്ങള്‍ പുറത്തുവിടുകയുള്ളൂ. ഒട്ടേറെ പുതുമുഖങ്ങളും വന്‍ താരങ്ങളും മാമാങ്കത്തില്‍ അണിനിരക്കും. ചാവേറിന്റെ വേഷപ്പകര്‍ച്ചയിലാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. വേണു കുന്നംപള്ളിയാണ് ഈ ചിത്രം നിര്‍മിക്കുന്നത്. വിക്രമിനെ നായകനാക്കി വിമല്‍ ഒരുക്കുന്ന കര്‍ണന്‍ എന്ന സിനിമ നിര്‍മ്മിക്കുന്നതും വേണു തന്നെയാണ്.

pathram desk 2:
Leave a Comment