ന്യൂഡല്‍ഹി: ബോളിവുഡ് താരം അഭിഷേക് ബച്ചന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. പാക് അനുകൂല തുര്‍ക്കി സൈബര്‍ ഹാക്കര്‍മാരാണ് അക്കൗണ്ട് ഹാക്ക് ചെയ്തത്. ആക്രമണത്തിനുശേഷം തുര്‍ക്കിയില്‍ ചില സന്ദേശങ്ങള്‍ ഹാക്കര്‍മാര്‍ അക്കൗണ്ടില്‍ കുറിച്ചു.
കഴിഞ്ഞ ദിവസം ബോളിവുഡ് നടനും പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനുമായ അനുപം ഖേറിന്റെ ട്വിറ്റര്‍ അക്കൗണ്ടും പാക് അനുകൂല ഹാക്കര്‍മാര്‍ ഹാക്ക് ചെയ്തിരുന്നു. നേരത്തെ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ്, രാജ്യസഭാ എംപി സ്വപന്‍ ദാസ്ഗുപ്ത എന്നിവരും സൈബര്‍ ആക്രമണത്തിനു വിധേയമായിരുന്നു.
Leave a Comment