വീണ്ടും ‘ഫരാഗോ’ വാളെടുത്ത് ശശി തരൂര്‍ !! അന്നത്തെ ഇര അര്‍ണാബ് എങ്കില്‍ ഇന്ന് മോദി

സാമൂഹ്യമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാവുകയും ഗൂഗിളില്‍ ട്രെന്‍ഡിങ് തിരച്ചിലിനു കാരണമാവുകയും ചെയ്ത ‘ഫരാഗോ’യുമായി വീണ്ടും കോണ്‍ഗ്രസ് എംപി ശശി തരൂര്‍. അന്ന് മാധ്യമപ്രവര്‍ത്തകനായ അര്‍ണാബ് ഗോസ്വാമിക്കുള്ള മറുപടിയായിരുന്നു ഫരാഗോയെങ്കില്‍ ഇത്തവണ പ്രധാനമന്ത്രിയുടെ പ്രസംഗത്തിനുള്ള പ്രതികരണമായാണ് തരൂരിന്റെ പ്രയോഗം.

കോണ്‍ഗ്രസിന്റെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തിനുള്ള പ്രതികരണമായാണ് ശശി തരൂരിന്റെ പരാമര്‍ശം. പ്രധാനമന്ത്രി മികച്ച പ്രഭാഷകനായിരിക്കാം, എന്നാല്‍ അദ്ദേഹത്തിന്റെ പ്രസംഗത്തിലുള്ളത് തെറ്റായ കാര്യങ്ങളുടെയും അര്‍ധ സത്യങ്ങളുടെയും സങ്കരമാണ് എന്നാണ് തരൂരിന്റെ പ്രതികരണം.

ആര്‍ക്കും അത്ര പെട്ടെന്ന് മനസ്സിലാകാത്ത ഇംഗ്ലീഷ് വാക്കുകള്‍ കൂട്ടിച്ചേര്‍ത്തുള്ള ആദ്യ ഫരാഗോ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാണുണ്ടാക്കിയത്. അര്‍ണാബിനെതിരെ തരൂര്‍ ഫരാഗോ പ്രയോഗിച്ച് മണിക്കൂറുകള്‍ക്കകം ഇന്ത്യയിലെ പ്രധാന സെര്‍ച്ച് വാചകം പേലും ഫരാഗോയായി. ഇതോടെ ട്രോളുകളും വരാന്‍ തുടങ്ങി, ഫരാഗോയുടെ അര്‍ഥം കണ്ടെത്താനാകാതെ ഗൂഗിള്‍ തലകറങ്ങി വീണു എന്നായിരുന്നു ഏറ്റവും രസകരമായ ട്രോള്‍. ട്വിറ്ററിലെയും ഫെയ്സ്ബുക്കിലെയും ട്രന്റിങ് വാക്കും ഫരാഗോ ആയിരുന്നു.

pathram desk 2:
Related Post
Leave a Comment