ചവറ എംഎല്‍എ വിജയന്‍ പിള്ളയുടെ മകന്‍ ശ്രീജിത്തിന് എതിരായ വാര്‍ത്തകള്‍ വിലക്കിയ നടപടിക്ക് ഹൈക്കോടതി സ്റ്റേ

കൊച്ചി: സാമ്പത്തിക തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് ചവറ എം എല്‍ എ വിജയന്‍ പിള്ളയുടെ മകന്‍ ശ്രീജിത്ത് വിജയന് എതിരായ വാര്‍ത്തകള്‍ നല്‍കുന്നതിന് മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ഹൈക്കോടതി സ്റ്റേ ചെയ്തു. കരുനാഗപ്പള്ളി കോടതിയാണ് ശ്രീജിത്ത് വിജയന് എതിരായ വാര്‍ത്തകള്‍ നല്‍കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. ഇതിനെ ചോദ്യം ചെയ്ത് ഒരു മാധ്യമസ്ഥാപനം നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്.

സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ നല്‍കുന്ന വാര്‍ത്തകള്‍ അടിസ്ഥാനമില്ലാത്തത് ആണെന്നും അതിനാല്‍ ഇത്തരം വാര്‍ത്തകള്‍ നല്‍കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ആയിരുന്നു ശ്രീജിത്ത് വിജയന്‍ കോടതിയെ സമീപിച്ചത്. ശ്രീജിത്തിന്റെ ഈ ആവശ്യം പരിഗണിച്ച് ആയിരുന്നു കോടതി മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്.

ഈ ഉത്തരവാണ് ഹൈക്കോടതി ഇന്ന് സ്റ്റേ ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് ശ്രീജിത്തിനും രാഹുല്‍ കൃഷ്ണയ്ക്കും നോട്ടീസ് അയയ്ക്കാനും ജസ്റ്റിസ് കമാല്‍ പാഷ ഉത്തരവിട്ടു.

pathram desk 2:
Related Post
Leave a Comment