തിരുവനന്തപുരത്ത് ട്രാന്‍സ്‌ജെന്‍ഡറിന് നേരെ ക്രൂര ആക്രമണം; പൊതുവഴിയില്‍ വെച്ച് വസ്ത്രങ്ങള്‍ വലിച്ച് കീറി ഒരു മണിക്കൂര്‍ നിര്‍ത്തി!!

തിരുവനന്തപുരം: തിരുവനന്തപുരത്ത് ട്രാന്‍സ്ജെന്‍ഡറിന് നേരെ അക്രമം. തിരുവനന്തപുരം വലിയതുറയിലാണ് അക്രമം നടന്നത്. ഒരു മണിക്കൂറോളം നാട്ടുകാര്‍ കൂട്ടം ചേര്‍ന്ന് ഇവരെ മര്‍ദിച്ചു. പൊതുവഴിയില്‍ വച്ച് വസ്ത്രങ്ങള്‍ വലിച്ച് കീറി പ്രദര്‍ശിപ്പിക്കുകയും ചെയ്തു.

കറുത്ത സ്റ്റിക്കര്‍ ഭീതിയുടെ മറവിലാണ് സദാചാര ഗുണ്ടായിസം അരങ്ങേറിയത്. കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന് ആരോപണം ഉന്നയിച്ച് ഞായറാഴ്ച രാത്രിയായിരുന്നു ആക്രമണം. ആരോപണം അടിസ്ഥാന രഹിതമാണെന്ന് കണ്ടെത്തിയിട്ടും കേസെടുക്കാന്‍ പോലും പൊലീസ് തയാറായില്ല. നാവായിക്കുളം സ്വദേശിയാണ് അതിക്രമത്തിന് ഇരയായത്.

കഴിഞ്ഞ ദിവസം കോട്ടയത്ത് കെഎസ്ആര്‍ടിസി ബസ്റ്റാന്റില്‍ ബസ് കാത്തുനിന്ന ട്രാന്‍സ്ജെന്‍ഡറിനെ പൊലീസുകാര്‍ അപമാനിച്ചതായി പരാതി ഉയര്‍ന്നിരിന്നു.ഈരാറ്റുപേട്ട സ്വദേശിയായ അവന്തികയെയാണ് പൊലീസുകാര്‍ അപമാനിച്ചത്.

സുഹൃത്തിനെ ബസ് കയറ്റി വിട്ടശേഷം ഈരാറ്റുപേട്ടയിലേക്കുള്ള കെഎസ്ആടിസി ബസ് കാത്തുനില്‍ക്കുമ്പോളാണ് സംഭവം. ബസ് സ്റ്റാന്‍ഡില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന കണ്ടാലറിയാവുന്ന രണ്ടു പൊലീസുകാര്‍ സമീപത്തെത്തി മോശമായി പെരുമാറിയെന്ന് അവന്തിക കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

pathram desk 1:
Related Post
Leave a Comment