അബുദാബി ബിഗ് ടെന്‍ പരമ്പര നറുക്കെടുപ്പില്‍ വീണ്ടും ബംമ്പറടിച്ച് മലയാളി, ഭാഗ്യദേവ കൊണ്ടുവന്നത് 17.5 കോടി രൂപ

അബുദാബി ബിഗ് ടെന്‍ പരമ്പര നറുക്കെടുപ്പില്‍ മലയാളി പ്രവാസിയെ തേടി വീണ്ടും ഭാഗ്യദേവതയെത്തി. മലയാളിയായ സുനില്‍ മാപ്പറ്റ കൃഷ്ണന്‍ക്കുട്ടി നായര്‍ക്കാണ് ഇത്തവണ ബംമ്പറടിച്ചത്. 17.5 കോടിയോളം രൂപയാണ് നറുക്കെടുപ്പിലൂടെ സുനില്‍ നേടിയത്. അബുദാബി ബിഗ് ടിക്കറ്റ് ഡ്രോയിലൂടെ ഈ വര്‍ഷം നല്‍കിയ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ തുകയാണിത്.

ടിക്കറ്റിന് ചെലവായ 500 ദിര്‍ഹത്തില്‍ സുനിലിന്റെ നാല് സുഹൃത്തുക്കളും പങ്കാളികളാണ്. സമ്മാന തുക ഇവര്‍ക്കും കൂടി വീതിച്ച് നല്‍കും. ദിപിന്‍ദാസ്, അഭിലാഷ്, സൈനുദ്ദീന്‍, ശംസുദ്ദീന്‍ എന്നിവരാണ് പങ്കാളികളായവര്‍. യു.എ.ഇയില്‍ സെയില്‍സ് എക്‌സിക്യൂട്ടീവായി ജോലി ചെയ്യുകയാണ് നിലവില്‍ സുനില്‍. അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നെടുത്ത 016899 എന്ന നമ്പറിലുള്ള ടിക്കറ്റാണ് സുനിലിനെ സമ്മാനര്‍ഹനാക്കിയത്കഴിഞ്ഞ വര്‍ഷം അബുദാബിയിലെ ലോട്ടറി നറുക്കെടുപ്പില്‍ മലയാളിക്ക് പതിമൂന്ന് കോടി രൂപ സമ്മാനം ലഭിച്ചിരുന്നു.

pathram desk 2:
Related Post
Leave a Comment