ബിനോയ് കോടിയേരിക്കെതിരായ കേസ ആര് വിചാരിച്ചാലും മൂടിവയ്ക്കാന്‍ കഴിയില്ല, കേസ് ഇല്ലാതാക്കാന്‍ സി.പി.എം വിഫലശ്രമം നടത്തുകയാണെന്ന് ചെന്നിത്തല

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയിക്കെതിരേ ദുബായിയില്‍ നിലനില്‍ക്കുന്ന കേസ് ആര് വിചാരിച്ചാലും മൂടിവയ്ക്കാന്‍ കഴിയുന്നതല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭയിലെ മീഡിയ റൂമില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിനോയിക്കെതിരായ കേസ് ഇല്ലാതാക്കാന്‍ സി.പി.എം വിഫലശ്രമം നടത്തുകയാണ്. കേസില്‍ നിന്നും കോടിയേരി ബാലകൃഷ്ണനും സി.പി.എമ്മിനും ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തട്ടിപ്പിന്റെ വിശദാംശങ്ങള്‍ ജനങ്ങളോട് പറയാന്‍ സി.പി.എം തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേസില്ലെന്ന വാദമുന്നയിച്ച് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.എം.എല്‍.എ വിജയന്‍ പിള്ളയുടെ മകന്‍ ശ്രീജിത്തിനെതിരായ വാര്‍ത്തകള്‍ നല്‍കരുതെന്ന കോടതി വിധി ദൗര്‍ഭാഗ്യകരമാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

pathram desk 2:
Related Post
Leave a Comment