ടൂത്ത് പേസ്റ്റ് പോലെയാണ് മോദിയുടെ വാഗ്ദാനങ്ങള്‍, യുവജനങ്ങള്‍ക്കും ഇപ്പോള്‍ ചിരിക്കാന്‍ കഴിയുന്നില്ല: മോദിയെ ട്രോളി പ്രകാശ് രാജ്

ചെന്നൈ: കര്‍ണാടക തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നരേന്ദ്രമോദി നല്‍കിയ വാഗ്ദാനങ്ങളെ പരിഹസിച്ച് നടന്‍ പ്രകാശ് രാജ്. മോദി 2014ല്‍ നല്‍കിയ ടൂത്ത്പേസ്റ്റ് വാഗ്ദാനങ്ങളാല്‍ ദുരിതം പേറുന്നവരാണ് രാജ്യത്തെ കര്‍ഷകരും തൊഴില്‍രഹിതരായ ജനങ്ങളുമെന്ന് പ്രകാശ് രാജ് ട്വീറ്റ് ചെയ്തു. 2014ല്‍ കേട്ട ടൂത്ത് പേസ്റ്റ് വാഗ്ദാനം മൂലം കര്‍ഷകര്‍ക്കും യുവജനങ്ങള്‍ക്കും ഇപ്പോള്‍ ചിരിക്കാന്‍ കഴിയുന്നില്ല. ബംഗളൂരു റാലിയില്‍ മോദി നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പാകുമോ എന്ന് ജനങ്ങള്‍ വിശ്വസിക്കുന്നുണ്ടോ എന്ന ചോദ്യവും പ്രകാശ് രാജ് ഉന്നയിച്ചു.

കര്‍ണാടകയില്‍ ബി.ജെ.പിയുടെ പരിവര്‍ത്തന യാത്രയുടെ സമാപനസമ്മേളനത്തിലാണ് മോദി പുതിയ വാഗ്ദാനങ്ങള്‍ ജനങ്ങള്‍ക്ക് മുമ്പില്‍ വച്ചത്. കര്‍ഷക വിളകള്‍ക്ക് കൃത്യമായ വില നല്‍കും. കര്‍ഷകര്‍ക്കായി ഇത്തവണത്തെ ബജറ്റില്‍ നിര്‍ണായക തീരുമാനങ്ങളാണ് സര്‍ക്കാര്‍ കൈക്കൊണ്ടതെന്നും മോദി റാലിയില്‍ പറഞ്ഞിരുന്നു.

pathram desk 2:
Related Post
Leave a Comment