മൂവിസ്ട്രീറ്റ് സിനിമ അവാര്‍ഡ് പ്രഖ്യാപിച്ചു : മികച്ച നടന്‍ ഫഹദ് ഫാസില്‍ , മഞ്ജു വാര്യരും ഐശ്വര്യ ലക്ഷ്മിയും നടിമാര്‍

ഫെയ്സ്ബുക്കിലെ സിനിമാ ഗ്രൂപ്പായ മൂവീ സ്ട്രീറ്റ് ഏര്‍പ്പെടുത്തിയ 2017ലെ ചലച്ചിത്ര പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. തൊണ്ടിമുതലും ദൃക്സാക്ഷിയും മികച്ച സിനിമയായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ പോപ്പുലര്‍ സിനിമയായി ദിലീപിന്റെ രാമലീല തെരഞ്ഞെടുക്കപ്പെട്ടു. ഫഹദ് ഫാസില്‍ മികച്ച നടനായും മഞ്ജു വാര്യരും ഐശ്വര്യാ ലക്ഷ്മിയും മികച്ച നടിമാരായും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച വില്ലന്‍ കഥാപാത്രമായി അപ്പാനി രവിയെ അവതരിപ്പിച്ച ശരത്കുമാറും നവാഗത താരങ്ങളായി ആന്റണി വര്‍ഗീസും നിമിഷ സജയനും തെരഞ്ഞെടുക്കപ്പെട്ടു.

മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടത് ലിജോ ജോസ് പെല്ലിശ്ശേരിയാണ്. ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരം ഔസേപ്പച്ചന്‍, ജോണ്‍പോള്‍ പുതുശ്ശേരി, സംവിധായകന്‍ മോഹന്‍ എന്നിവര്‍ക്ക് നല്‍കി.മൂവി സ്ട്രീറ്റ് ഫെയ്സ്ബുക്ക് ഗ്രൂപ്പിലെ ഒരു ലക്ഷത്തോളം വരുന്ന അംഗങ്ങള്‍ക്കിടയില്‍ നടത്തിയ വോട്ടിംഗില്‍നിന്നാണ് വിജയികളെ തെരഞ്ഞെടുത്തത്.

മൂവീ സ്ട്രീറ്റ് അവാര്‍ഡ് ജേതാക്കളുടെ പൂര്‍ണ പട്ടിക.

MOVIE STREET FILM EXCELLENCE AWARDS 2017

1. Best film 2017 – തൊണ്ടിമുതലും ദൃക്‌സാക്ഷിയും
2. Popular film – രാമലീല
3. Best Actor in a leading role Male – 2017 – ഫഹദ് ഫാസില്‍
4. Best Actor in a leading role -female – 2017 – മഞ്ജു വാര്യര്‍ & ഐശ്വര്യ ലക്ഷ്മി
5. Best actor in a supporting Role (Male) – 2017 – ഡിറ്റോ വില്‍സന്‍
6. Best Character supporting Role (Female) – 2017 – ഉണ്ണിമായ പ്രസാദ്
7. Best Performance in a Negative Role – 2017 – ശരത് കുമാര്‍
8. Best Debutant Male – 2017 – ആന്റണി വര്‍ഗ്ഗീസ്
9. Best Debutant Female – 2017 – നിമിഷ സജയന്‍
10. Promising Artist – ഗോവിന്ദ് ജി പൈ
11. Promising Artist – അമല്‍ ഷാ
12. Creative Entrepreneur of the year -2017 – വിജയ് ബാബു
13. Best Director – 2017 – ലിജോ ജോസ് പെല്ലിശ്ശേരി
14. Best Debutant Director – സൗബിന്‍ ഷാഹിര്‍
15. Best Cinematographer – ഗിരീഷ് ഗംഗാധരന്‍
16. Best Screenplay- 2017 – ദിലീഷ് നായര്‍, ശ്യാം പുഷ്‌കരന്‍
17. Best Editor – 2017 സൈജു ശ്രീധരന്‍
18. Best Music Director – 2017- റെക്‌സ് വിജയന്‍
19. Best Background Scores – 2017 – ഷാന്‍ റഹ്മാന്‍
20. Lyricist Of the Year – വിനായക് ശശികുമാര്‍
21. Best playback Singer Male – ഷഹബാസ് അമന്‍
22. Best playback Singer female – ഗൗരി ലക്ഷ്മി
23. Youth Eminence – അല്‍ത്താഫ് സലിം (ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള)
24. Youth Eminence – ബേസില്‍ ജോസഫ് (ഗോദ)
25. Youth Eminence – ഡൊമിനിക് അരുണ്‍ (തരംഗം)
26. Youth Eminence – മിഥുന്‍ മാനുവല്‍ തോമസ് (ആട് 2)
27. Youth Eminence – സൈജു കുറുപ്പ്
28. Youth Eminence – സൂരജ് എസ്. കുറുപ്പ്
29. Youth Eminence – അന്നാ രേഷ്മ രാജന്‍ അങ്കമാലി ഡയറീസ്
30. Youth Eminence – കൃഷ്ണ പദ്മകുമാര്‍ (രക്ഷാധികാരി ബൈജു)
31. Lifetime Achievement – ഔസേപ്പച്ചന്‍
32. Lifetime Achievement – ജോണ്‍പോള്‍ പുതുശ്ശേരി
33. Lifetime Achievement – Director മോഹന്‍

pathram desk 2:
Related Post
Leave a Comment