സെഞ്ചൂറിയനില്‍ ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ട് ടീം ഇന്ത്യ, വിജയലക്ഷ്യം 118 റണ്‍സ്

സെഞ്ചൂറിയന്‍: ടോസ് നേടി ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിനയച്ച ഇന്ത്യന്‍ നായകന്റെ തീരുമാനം ശരിയെന്ന് തെളിയിക്കുന്ന പ്രകടനമാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ കാഴ്ചവച്ചത്. മികച്ച തുടക്കം നല്‍കിയ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാന്‍ ഹാഷിം അംല(23)യെ ഭുവനേശ്വര്‍ കുമാര്‍ മടക്കിയതോടെയാണ് വിക്കറ്റ് കൊയ്ത്ത് ഇന്ത്യന്‍ ബൗളര്‍മാര്‍ തുടങ്ങിയത്.

ചാഹല്‍-കുല്‍ദീപ് യാദവ് ബൗളിങ് ജോഡികള്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാന്മാരെ വട്ടംകറക്കി. ഇവരുടെ പന്തുകള്‍ക്ക് മുന്നില്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാന്‍മാര്‍ 32.2 ഓവറിനുള്ളില്‍ 118 റണ്‍സിന് കൂടാരം കയറി. ഇരുവരും കൂടി എട്ട് വിക്കറ്റുകളാണ് സ്വന്തമാക്കിയത്. ചാഹല്‍ എട്ട് ഓവറില്‍ 22 റണ്‍സ് വിട്ടു നല്‍കി അഞ്ച് വിക്കറ്റ് സ്വന്തമാക്കി. യാദവാകട്ടെ ആറു ഓവറില്‍ 20 റണ്‍സ് നല്‍കി മൂന്നു വിക്കറ്റ് വീഴത്തി. ബുംറയും ഭുവനശ്വറും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

25 റണ്‍സ് നേടിയ ഡുമിനിയും സോണ്‍ഡോയുമാണ് ദക്ഷിണാഫ്രിക്കന്‍ നിരയിലെ ടോപ് സ്‌കോറര്‍മാര്‍. 23 റണ്‍സ് നേടിയ അംലയും 20 റണ്‍സ് നേടിയ ഡി കോക്കുമാണ് കൂടുതല്‍ റണ്‍സ് നേടി ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാന്‍മാര്‍.

pathram desk 2:
Related Post
Leave a Comment