തന്റെ പേരും പറഞ്ഞ് ഇങ്ങനൊന്നും ചെയ്യരുത്!! ഇതു കുറച്ച് കൂടിപ്പോയി… ശ്രദ്ധ പിടിച്ചു പറ്റാന്‍ ശ്രമിച്ച ആരാധകന് മറുപടിയുമായി ഷാരൂഖ് ഖാന്‍

മുംബൈ: താരാരാധന പലപ്പോഴും അതിരുകടക്കാറുണ്ട്. എന്നാല്‍ ഇത് കുറച്ചു കൂടിപ്പോയെന്ന് താരത്തിന് തന്നെ തോന്നി. ബോളിവുഡില്‍ നിന്നുള്ള സാഹസികനായ ആരാധകനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരമായിയിരിക്കുന്നത്. ബോളിവുഡിന്റെ എക്കാലത്തെയും പ്രിയ നടന്‍ ഷാരൂഖ് ഖാന്റെ ആരാധകനാണ് ഇദ്ദേഹം.

ഷാരൂഖ് അഭിനയിച്ച ഫാന്‍ എന്ന ചിത്രത്തിലെ ജാബ്ര ഡാന്‍സ് ആരാധകര്‍ക്കിടയില്‍ വന്‍ സ്വീകാര്യത ലഭിച്ചിരുന്നു. ചിത്രമിറങ്ങി രണ്ടുവര്‍ഷത്തിനിപ്പുറം കരണ്‍ പട്ടേല്‍ എന്ന ആരാധകന്‍ താന്‍ ജാബ്ര ഡാന്‍സ് കളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഷാരൂഖിനായി ട്വിറ്ററില്‍ ഷെയര്‍ ചെയ്തിരുന്നു.

നഗരത്തിലെ ഹോര്‍ഡിംഗിന് മുകളില്‍ നിന്നാണ് കരണ്‍ പട്ടേല്‍ ഡാന്‍സ് ചെയ്യുന്നത്. ഷാരൂഖിനോടുള്ള എന്റെ സ്നേഹം പ്രകടിപ്പിക്കാനുള്ള വഴിയെന്നാണ് പോസ്റ്റില്‍ കരണ്‍ പറഞ്ഞത്.

അതേസമയം ഷാരുഖിന്റെ അഭിനന്ദനം പ്രതീക്ഷിച്ചിരുന്ന ആരാധകനെ ഞെട്ടിച്ച് താരത്തിന്റെ മറുപടിയെത്തി. തനിക്ക് വേണ്ടി ഇത്തരം സാഹസികമായ കാര്യങ്ങള്‍ ചെയ്യരുതെന്നും ഇതൊക്കെ വളരെ ഭയപ്പെടുത്തുന്നതുമാണെന്നുമായിരുന്നു താരത്തിന്റെ പ്രതികരണം.

pathram desk 1:
Related Post
Leave a Comment