സിനിമയുടെ തിരക്കഥ കള്ളന്മാര്‍ കൊണ്ടുപോയി!!! ധര്‍മ്മജനും ബിജുകുട്ടനും അഭിനയിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു!!

കൊയിലാണ്ടി: നടന്‍മാരായ ധര്‍മജന്‍, ബിജുക്കുട്ടന്‍, രാഹുല്‍ മാധവന്‍ തുടങ്ങിയവര്‍ അഭിനയിക്കുന്ന സിനിമയുടെ തിരക്കഥ മോഷണം പോയി. പേരിടാത്ത സിനിമയുടെ ഷൂട്ടിങ് ലൊക്കേഷന്‍ തീരുമാനിച്ച ശേഷം തിരക്കഥ മോഷണം പോയതിനാല്‍ ഷൂട്ടിങ് താല്‍ക്കാലികമായി മുടങ്ങി. സിനിമാ ചിത്രീകരണത്തിനായി എത്തിയ സംഘം താമസിച്ച ലോഡ്ജില്‍ മോഷണം നടത്തിയ രണ്ടു യുവാക്കളെ കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്തു.

വെങ്ങളം ബൈപാസ് റോഡിലെ കൈരളി ലോഡ്ജില്‍ സിനിമാ പ്രവര്‍ത്തകര്‍ താമസിച്ച മുറിയില്‍നിന്നു തിരക്കഥയ്ക്ക് പുറമെ ലാപ്ടോപ്പ്, മൊബൈല്‍ ഫോണ്‍, വസ്ത്രങ്ങള്‍ എന്നിവയും മോഷ്ടാക്കള്‍ കൊണ്ടുപോയി. സംഭവുമായി ബന്ധപ്പെട്ട് കണയങ്കോട് കൊപ്രപാണ്ടിക വീട്ടില്‍ ആഷിക് (26), നടേരി കണ്ണറ്റിട വയല്‍ക്കുനി നിഷാദ് (23) എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു. സംവിധായകന്‍ ചേവായൂര്‍ ബിനീഷ്, അസി. ഡയറക്ടര്‍ ഉണ്ണി സത്യന്‍ എന്നിവരും മറ്റു സിനിമാ പ്രവര്‍ത്തകരും താമസിച്ച മുറിയില്‍നിന്നു രണ്ടു ദിവസം മുന്‍പായിരുന്നു മോഷണം.

തിരക്കഥ സംബന്ധിച്ച ചര്‍ച്ച പുലര്‍ച്ചെ വരെ നീണ്ടപ്പോള്‍ മുറി അകത്തുനിന്നു പൂട്ടാതെയായിരുന്നു ഇവര്‍ കിടന്നത്. മുറിയില്‍ കണ്ട ഇവരുടെ വസ്ത്രങ്ങള്‍ ഉള്‍പ്പെടെ അടിച്ചുമാറ്റിയ മോഷ്ടാക്കള്‍ തിരക്കഥയും കൊണ്ടുപോകുകയായിരിന്നു

pathram desk 1:
Related Post
Leave a Comment