ട്രെയിനില്‍ ആക്രമിക്കപ്പെട്ടത് യുവനടി സനുഷ!!! സഹയാത്രികര്‍ ആരും തിരിഞ്ഞ് നോക്കിയില്ല, സ്ത്രീ സുരക്ഷ ഇപ്പോഴും വാക്കില്‍ ഒതുങ്ങുന്നുവെന്നും താരം

ട്രെയിനില്‍ ആക്രമിക്കപ്പെട്ടത് യുവനടി സനുഷയാണ്. സഹയാത്രികര്‍ ആരും തിരിഞ്ഞു നോക്കിയില്ലെന്നും സഹപ്രവര്‍ത്തകരാണ് രക്ഷിച്ചതെന്നും നടി പറഞ്ഞു. സ്ത്രീ സുരക്ഷ ഇപ്പോഴും വാക്കില്‍ ഒതുങ്ങുന്നുവെന്നും നടി പറഞ്ഞു.

സനുഷയെ ആക്രമിച്ച കന്യാകുമാരി സ്വദേശി ആന്റോ ബോസിനെ തൃശൂര്‍ കോടതി റിമാന്‍ഡ് ചെയ്തിട്ടുണ്ട്.

ബുധനാഴ്ച്ച രാത്രി മാവേലി എക്സ്പ്രസില്‍ യാത്ര ചെയ്യവേയാണ് സംഭവം. തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു സനുഷ. ട്രെയിനില്‍ അടുത്ത ബെര്‍ത്തിലുണ്ടായിരുന്ന യാത്രക്കാരനാണ് ആക്രമിക്കാന്‍ ശ്രമിച്ചത്. ബഹളം വെച്ചെങ്കിലും ആരും സഹായത്തിന് എത്തിയില്ലെന്നും പലരും ഉറക്കം നടിച്ചെന്നും സനുഷ കൂട്ടി ച്ചേര്‍ത്തു. താന്‍ ഒറ്റയ്ക്കാണ് പ്രതി രക്ഷപ്പെടാതെ നോക്കിയതെന്നും നടി പറഞ്ഞു.

ട്രെയിനില്‍ തന്നെയുണ്ടായിരുന്ന തിരക്കഥാകൃത്ത് ഉണ്ണി ആറും എറണാകുളത്തു നിന്നുള്ള ഒരു യാത്രക്കാരനുമാണ് സഹായത്തിന് എത്തിയത്. ടിടിആറിനെ വിവരമറിയിച്ചു.

വടക്കാഞ്ചേരി സ്റ്റേഷനില്‍ വെച്ചാണ് സംഭവമുണ്ടായത്. റെയില്‍വേ പോലീസില്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് തൃശൂര്‍ സ്റ്റേഷനില്‍ നിന്ന് പൊലീസെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

pathram desk 1:
Related Post
Leave a Comment