മാനസികാസ്വാസ്ഥ്യമുള്ള വീട്ടമ്മയ്ക്കു ക്രൂരമര്‍ദനം, മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു

കൊച്ചി: എറണാകുളം വൈപ്പിനില്‍ മാനസികാസ്വാസ്ഥ്യമുള്ള വീട്ടമ്മയേയും തടയാന്‍ ചെന്ന പതിനേഴുകാരിയായ മകളെയും മര്‍ദിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷനും വനിതാ കമ്മിഷനും സ്വമേധയാ കേസെടുത്തു. വീട്ടമ്മ ഇപ്പോള്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. വീട്ടമ്മയുടെ തലയ്ക്കും ശരീരത്തിനും കാലിനും പരിക്കുണ്ട്. സംഭവത്തില്‍ മൂന്നു പേര്‍ അറസ്റ്റിലായിരുന്നു. പള്ളിപ്പുറം വീട്ടില്‍ ലിജി അഗസ്റ്റിന്‍, മോളി, ഡീന എന്നിവരാണ് അറസ്റ്റിലായത്. വീട്ടമ്മയുടെ ഭര്‍ത്താവ് നല്‍കിയ പരാതിയിലാണ് നടപടി.

വൈപ്പിന്‍ കോണ്‍വന്റ് കിഴക്ക് വിയറ്റ്‌നാം കോളനിയിലെ വീട്ടമ്മയ്ക്കും മകള്‍ക്കുമാണ് അയല്‍വാസികളുടെ മര്‍ദനമേറ്റത്. ഞായറാഴ്ച രാത്രിയിലും തിങ്കളാഴ്ച രാവിലെയുമായിരുന്നു മര്‍ദനം. ഇവര്‍ക്ക് മുനന്പം ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷ നല്‍കി. വീട്ടമ്മയ്ക്ക് മാനസികവിഭ്രാന്തിയുള്ളതിനാല്‍ അഡ്മിറ്റ് ചെയ്തില്ല. മകള്‍ക്ക് കൈയ്ക്കു പരിക്കേറ്റു.

pathram desk 2:
Leave a Comment