മസ്‌കറ്റ്: വിദേശത്ത് തൊഴില്‍ അന്വേഷിക്കുന്നവര്‍ക്ക് തിരിച്ചടിയാകുന്ന വാര്‍ത്തയാണ് ഒമാനില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. വിവിധ വിഭാഗങ്ങളിലെ 87 തസ്തികകളിലേക്ക് ആറുമാസത്തേക്ക് വിദേശികള്‍ക്ക് വിസ അനുവദിക്കേണ്ടെന്ന് ഒമാന്‍ തീരുമാനിച്ചു. ഇതുസംബന്ധിച്ച് മനുഷ്യവിഭവശേഷി മന്ത്രാലയം ഉത്തരവ് പുറത്തിറക്കി. ഞായറാഴ്ച രാവിലെയാണ് മന്ത്രി അബ്ദുള്ള ബിന്‍ നാസ്സര്‍ അല്‍ ബക്രി ഉത്തരവ് പുറത്തിയിറക്കിയത്. സ്വദേശിവത്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഐ.ടി., അക്കൗണ്ടിങ് ആന്‍ഡ് ഫിനാന്‍സ്, മാര്‍ക്കറ്റിങ് ആന്‍ഡ് സെയില്‍സ്, അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് ഹ്യൂമന്‍ റിസോഴ്‌സസ്, ഇന്‍ഷുറന്‍സ്, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് മീഡിയ, മെഡിക്കല്‍, എന്‍ജിനീയറിങ്, ടെക്‌നിക്കല്‍, എയര്‍പോര്‍ട്ട് എന്നീ വിഭാഗങ്ങളിലെ തസ്തികകളിലാണ് നിരോധനം. ഇന്ത്യക്കാരടക്കമുള്ള വിദേശികളെ ആറുമാസത്തെ വിസ നിരോധനം സാരമായി ബാധിക്കും.
നിരോധനമുള്ള പ്രധാന തസ്തികകള്‍ ചുവടെ
1 ഐ.ടി- കംപ്യൂട്ടര്‍ എന്‍ജിനീയറിങ്, ഗ്രാഫിക് ഡിസൈനര്‍, കംപ്യൂട്ടര്‍ പ്രോഗ്രാമ്മര്‍, കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍, ഇലക്ട്രോണിക്‌സ് ടെക്‌നീഷ്യന്‍.
2 അക്കൗണ്ടിങ് ആന്‍ഡ് ഫിനാന്‍സ്- കോസ്റ്റ് അക്കൗണ്ടന്റ്, ഇന്‍ഷുറന്‍സ് കളക്ടര്‍, അക്കൗണ്ട് ഓഡിറ്റിങ്, ടെക്‌നീഷ്യന്‍.
3 മാര്‍ക്കറ്റിങ് ആന്‍ഡ് സെയില്‍സ്- സെയില്‍സ് സ്‌പെഷ്യലിസ്റ്റ്, കമേഴ്‌സ്യല്‍ മാനേജര്‍, കമേഴ്‌സ്യല്‍ ഏജന്റ്.
4 അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് ഹ്യൂമന്‍ റിസോഴ്‌സസ്- ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ സ്‌പെഷ്യലിസ്റ്റ്, പബ്ലിക് റിലേഷന്‍ സ്‌പെഷ്യലിസ്റ്റ്, ഹ്യൂമന്‍ റിസോഴ്‌സ് സ്‌പെഷ്യലിസ്റ്റ്.
5 ഇന്‍ഷുറന്‍സ് – ഇന്‍ഷുറന്‍സ് ഏജന്റ്.
6. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് മീഡിയ- മീഡിയ സ്‌പെഷ്യലിസ്റ്റ്, അഡ്വെര്‍ടൈസിങ് ഏജന്റ്, പ്രസ് ഓപ്പറേറ്റര്‍.
7 മെഡിക്കല്‍- മെയില്‍ നഴ്‌സ്, ഫാര്‍മസിസ്റ്റ് അസിസ്റ്റന്റ്, മെഡിക്കല്‍ കോഓര്‍ഡിനേറ്റര്‍,
8 എയര്‍പോര്‍ട്ട് പ്രൊഫഷന്‍- എയര്‍ ട്രാഫിക് കണ്‍ട്രോളര്‍, ഏവിയേഷന്‍ ഓഫീസര്‍, ഗ്രൗണ്ട് സ്റ്റീവാര്‍ഡ്, ലാന്‍ഡിങ് സൂപ്പര്‍വൈസര്‍.
9 എന്‍ജിനീയറിങ്- ആര്‍ക്കിടെക്ട്, സിവില്‍, ഇലക്ട്രോണിക്, മെക്കാനിക്കല്‍ എന്‍ജിനീയര്‍, പ്രോജക്ടസ് എന്‍ജിനീയര്‍.
10 ടെക്‌നിക്കല്‍- ബില്‍ഡിങ് ടെക്‌നീഷ്യന്‍, ഇലക്ട്രോണിക് ടെക്‌നീഷ്യന്‍, മെക്കാനിക്കല്‍ ടെക്‌നീഷ്യന്‍, റോഡ് ടെക്‌നീഷ്യന്‍, ഇലക്ട്രിക്കല്‍ ടെക്‌നീഷ്യന്‍.
Leave a Comment