ഓക്‌സിജന്‍ സിലിണ്ടറുമായി സ്‌കാനിംഗ് മുറിയിലേക്ക് കയറി, എം ആര്‍ ഐ സ്‌കാനിംഗ് മെഷിനില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം

എം ആര്‍ ഐ സ്‌കാനിംഗ് മെഷീനില്‍ കുടുങ്ങി യുവാവ് മരിച്ചു. ഓക്‌സിജന്‍ സിലിണ്ടറുമായി സ്‌കാനിംഗ് മുറിയിലേക്ക് കയറിയ രാജേഷ് മാരുവാണ് കൊല്ലപ്പെട്ടത്. മുംബൈ ബി വൈ എല്‍ നായര്‍ ചാരിറ്റബിള്‍ ആശുപത്രിയില്‍ ശനിയാഴ്ച വൈകുന്നേരമാണ് അപകടം നടന്നത്. ഒരു രോഗിയുടെ ബൈ സ്റ്റാന്‍ഡര്‍ ആയി എത്തിയതായിരുന്നു രാജേഷ്.

ഹോസ്പിറ്റല്‍ സ്റ്റാഫ് മെഷീന്‍ പ്രവര്‍ത്തിക്കുന്നില്ല എന്നു പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഓക്‌സിജന്‍ സിലിണ്ടറുമായി യുവാവ് സ്‌കാനിംഗ് മുറിയിലേക്ക് കയറിയത്. ശക്തമായി കാന്തിക പ്രഭാവം മൂലം മെഷീനിലേക്ക് വലിച്ചടുക്കപ്പട്ട രാജേഷിനെ പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു.ലോഹ നിര്‍മ്മിതവും ലോഹത്തിന്റെ അംശമുള്ളതുമായ യാതൊരു വസ്തുക്കളും എം ആര്‍ ഐ മുറിയില്‍ കയറ്റാന്‍ സാധാരണ അനുവദിക്കാറില്ല.

pathram desk 2:
Related Post
Leave a Comment