അറസ്റ്റിനും ജാമ്യത്തിനും പിന്നാലെ അമല പോളിനെ വീണ്ടും ചോദ്യം ചെയ്തു; പറയുന്നതെല്ലാം നുണതന്നെ…. മൊഴി വിശ്വാസ യോഗ്യമല്ലെന്ന് ക്രൈംബ്രാഞ്ച്

വ്യാജരേഖ ചമച്ച് പോണ്ടിചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്‌തെന്ന കേസില്‍ നടി അമലാ പോളിന്റെ മൊഴി വിശ്വാസ യോഗ്യമല്ലെന്ന് ക്രൈംബ്രാഞ്ച്. താരത്തെ നെടുമ്പാശേരിയില്‍ വച്ച് വീണ്ടും ചോദ്യം ചെയ്ത ശേഷമാണ് ക്രൈംബ്രാഞ്ച് അധകൃതര്‍ ഇക്കാര്യം അറിയിച്ചത്. ഇന്ന് അമല പോളിനെ അറസ്റ്റ് ചെയ്ത ജാമ്യത്തില്‍ വിട്ട ശേഷമായിരുന്ന ക്രൈംബ്രാഞ്ചിന്റെ അപ്രതീക്ഷത നീക്കം..

ആഡംബര കാര്‍ വ്യാജ വിലാസത്തില്‍ പുതുച്ചേരിയില്‍ റജിസ്ട്രേഷന്‍ ചെയ്ത് നികുതി വെട്ടിച്ച കേസില്‍ അമലപോളിന് നേരത്തെ മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു. ഒരു ലക്ഷം രൂപ ബോണ്ടിലാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. അന്വേഷണ സംഘം എപ്പോള്‍ ആവശ്യപ്പെട്ടാലും ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും നടിയോട് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. പുതുച്ചേരി വ്യാജ രജിസ്ട്രേഷന്‍ കേസില്‍ ക്രൈം ബ്രാഞ്ച് വീണ്ടും അമല പോളിനെ ചോദ്യം ചെയ്യുമെന്ന് റിപ്പോര്‍ട്ട് ലഭിച്ചതോടെയാണ് നടി മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരുന്നത്.

നേരത്തേ നടന്ന ചോദ്യം ചെയ്യലില്‍ അമലയുടെ മൊഴികളില്‍ വൈരുധ്യമുണ്ടെന്ന് കണ്ടെത്തിയതോടെയാണ് ക്രൈം ബ്രാഞ്ച് നടിയെ വീണ്ടും ചോദ്യം ചെയ്യാന്‍ ഒരുങ്ങിയത്. പുതുച്ചേരിയില്‍ വീട് വാടകയ്ക്ക് എടുത്തത് ഓഷോയുടെ ആശ്രമം സന്ദര്‍ശിക്കാനാണെന്നും അവിടെ സഹോദരനും സഹോദരന്റെ സുഹൃത്തുക്കളുമാണെന്ന് അമല മൊഴി നല്‍കിയിരുന്നു.

pathram desk 2:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Related Post
Leave a Comment