നേമത്ത് സുഹൃത്തിന്റെ പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ പീഡിപ്പിച്ച യുവാവ് പിടിയില്‍… പുറത്ത് പറഞ്ഞാല്‍ നഗ്നചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി

തിരുവനന്തപുരം: സുഹൃത്തിന്റെ പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ പീഡിപ്പിച്ച യുവാവ് പിടിയില്‍. വെള്ളായണി കീര്‍ത്തിനഗറില്‍ വിമല്‍ കുമാറി(30)നെയാണ് നേമം പോലീസ് അറസ്റ്റ് ചെയ്തത്. പീഡനത്തിനിരയായ പെണ്‍കുട്ടിയെ കാണ്മാനില്ലെന്ന പരാതിയെത്തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ കുട്ടിയെ കണ്ടെത്തുകയും മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്.

പെണ്‍കുട്ടിയുടെ സഹോദരന്റെ സുഹൃത്ത് കൂടിയായ ഇയാള്‍ വീട്ടില്‍ പെണ്‍കുട്ടി തനിച്ചുള്ള സമയത്തെത്തി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഈ വിവരം പുറത്തു പറഞ്ഞാല്‍ നഗ്‌ന ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. വിവാഹിതനായ ഇയാള്‍ ഭാര്യയുമായി അകന്നു താമസിക്കുകയാണ്. സ്വകാര്യ ചാനലിലെ ജീവനക്കാരനായിരുന്ന ഇയാളെ ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് പുറത്താക്കിയിരുന്നു. ഇയാള്‍ പല പെണ്‍കുട്ടികളെയും പ്രണയം നടിച്ച് വശീകരിച്ചിരുന്നതായും സൂചനകള്‍ ലഭിച്ചിട്ടുണ്ട്.

പോലീസ് അന്വേഷിക്കുന്നതറിഞ്ഞു ഒളിവില്‍ പോയ പ്രതിയെ ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ ജെ.കെ.ദിനില്‍, നേമം പോലീസ് ഇന്‍സ്പെക്ടര്‍ കെ. പ്രദീപ്, സബ് ഇന്‍സ്പെക്ടര്‍മാരായ എസ്.എസ്. സജി, എസ്.വിമല്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ബിമല്‍ മിത്ര, ശ്രീകാന്ത്.സി.എസ്, സന്തോഷ് പി.എസ്. എന്നിവരുള്‍പ്പെട്ട സംഘമാണ് അറസ്റ്റ് ചെയ്തത്. നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

പൂജപ്പുര പോലീസ് സ്റ്റേഷന്‍ ക്രൈം 479/11 ല്‍ പൂജപ്പുര സ്വദേശിയായ ശിവപ്രസാദിന് ബൈക്കില്‍ ലിഫ്റ്റ് നല്കി കയറ്റികൊണ്ടുപോയി ബാഗും അതിലുണ്ടായിരുന്ന 8000 രൂപയും കവര്‍ച്ച ചെയ്തതിനും കരമന പോലീസ് സ്റ്റേഷന്‍ ക്രൈം 498/11 ല്‍ തിരുമല സ്വദേശിയായ വിഷ്ണു എന്ന ബാലനെ ബൈക്കില്‍ കയറ്റികൊണ്ടുപോയി സ്വര്‍ണമാല കവര്‍ച്ച ചെയ്തതിനും കരമന പോലീസ് സ്റ്റേഷന്‍ ക്രൈം 273/11 ല്‍ തളിയല്‍ സ്വദേശിയായ ധനരാജിന്റെ ബൈക്ക് മോഷണം ചെയ്തതിനും ഇയാള്‍ക്കെതിരെ കേസുകള്‍ നിലവിലുണ്ട്.

pathram desk 1:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Related Post
Leave a Comment