റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ ‘പദ്മാവത്’ ഇന്റര്‍നെറ്റില്‍!! ഫേസ്ബുക്ക് ലൈവില്‍ ചിത്രം കണ്ടത് പതിനായിരങ്ങള്‍

മുംബൈ: വിവാദങ്ങള്‍ക്കൊടുവില്‍ റിലീസ് ചെയ്ത ബോളിവുഡ് ചിത്രം പദ്മാവത് മണിക്കൂറുകള്‍ക്കകം ഇന്റര്‍നെറ്റില്‍. ചിത്രത്തിന്റെ തിയേറ്റര്‍ ദൃശ്യങ്ങള്‍ ആണ് ഇപ്പോള്‍ ഫേസ്ബുക്ക് ലൈവിലൂടെ പുറത്തുവന്നിരിക്കുന്നത്. ചിത്രം ഫേസ്ബുക്കില്‍ ലൈവ് പ്രദര്‍ശിച്ചപ്പോള്‍ തന്നെ ഏകദേശം പതിനേഴായിരത്തിലധികം പേരാണ് ചിത്രം കണ്ടത്. പൈറസി വിവാദങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ ഇത്തരത്തില്‍ റിലീസ് ചിത്രങ്ങള്‍ പുറത്താകുന്നത്.

നിരവധി പ്രതിഷേധങ്ങള്‍ക്ക് ശേഷം തിയേറ്ററില്‍ എത്തിയ ചിത്രമാണ് സഞ്ജയ് ലീലാ ബന്‍സാലി സംവിധാനം ചെയ്ത പദ്മാവത്. രജപുത്രറാണിയായ പത്മാവതിയുടെ കഥ പറയുന്ന ചിത്രത്തില്‍ പത്മാവതിയായി ദീപിക പദുകോണ്‍ വേഷമിടുന്നു.

ദീപികയെ കുടാതെ രണ്‍വീര്‍ സിംഗ്, ഷാഹിദ് കപൂര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. അതേസമയം രജപുത്ര റാണിയെ മോശമായി ചിത്രീകരിച്ചെന്നാരോപിച്ച് നിരവധി ഹിന്ദുസംഘടനകള്‍ രംഗത്തെത്തിയിരുന്നു.

ചിത്രം ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞായിരുന്നു രജപുത് കര്‍ണിസേന പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നത്. കുടാതെ ചിത്രത്തില്‍ രജപുത്ര റാണിയായി അഭിനയിച്ചതിന്റെ പേരില്‍ ദിപീക പദുകോണിനു നേരേ വധഭീക്ഷണി ഉയര്‍ത്തി കര്‍ണി സേനാ നേതാക്കളെത്തിയതും ചിത്രത്തിന്റെ പ്രദര്‍ശനം അനിശ്ചിതത്വത്തിലാക്കിയിരുന്നു.

pathram desk 1:
Related Post
Leave a Comment