അതിപ്പോള്‍ നരേന്ദ്ര ദാമോദര്‍ ദാസ് മോദി… അതില്‍ തന്നെ നാലുപേര്‍ ഇല്ലേ? മോദിയുടെ 600 കോടി വോട്ടര്‍ പരാമര്‍ശത്തിനെതിരെ ട്രോള്‍ മഴ

ഇന്ത്യയിലെ 600 കോടി വോട്ടര്‍മാരാണ് ബിജെപിയെ വിജയിപ്പിച്ചതെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘തള്ള്’ പരാമര്‍ശത്തിനെതിരെ പൊങ്കാലയിട്ട് ട്രോളര്‍മാര്‍. സ്വിറ്റ്സര്‍ലന്റിലെ ദാവോസില്‍ നടന്ന ലോക സാമ്പത്തിക ഫോറത്തില്‍ നടത്തിയ പ്രസംഗത്തിലാണ് മോദിക്ക് അബന്ധം പിണഞ്ഞത്.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ പ്രകാരം 81 കോടിയാണ് രാജ്യത്തെ വോട്ടര്‍മാരുടെ എണ്ണം. ഇന്ത്യയിലെ ആകെ ജനസംഖ്യയാവട്ടെ 132 കോടിയാണ്. ഔദ്യോഗിക കണക്കുകള്‍ ഇങ്ങനെയായിരിക്കെ മോദിയുടെ 600 കോടി കണക്കാണ് ട്രോളിന് വഴിയൊരുക്കിയത്. എന്തായാലും സാമ്പത്തിക ഫോറത്തിലെ മോദിയുടെ പ്രസംഗം ജനങ്ങളില്‍ പ്രതീക്ഷിച്ച ആവേശം ഉണ്ടാക്കുന്നതിന് പകരം പരിഹാസത്തിനാണ് വഴിതുറന്നത്.

രാജ്യത്തെ ജനസംഖ്യയെ കുറിച്ചും വോട്ടര്‍മാരുടെ എണ്ണത്തെക്കുറിച്ചും പ്രാഥമിക പരിജ്ഞാനം പോലുമില്ലാത്ത പ്രധാനമന്ത്രിയാണോ ഇന്ത്യ ഭരിക്കുന്നത് എന്ന ചോദ്യം മുതല്‍ ഇനിയും എത്ര വര്‍ഷം കഴിയുമ്പോഴാണ് രണ്ട് കണക്കുകളും ഒന്നു തുല്യമാവുക എന്നുവരെയുള്ള ചോദ്യങ്ങള്‍ സോഷ്യല്‍ മീഡിയ ഉയര്‍ത്തിക്കഴിഞ്ഞു.

pathram desk 1:
Related Post
Leave a Comment