‘ഒരേ ടവര്‍ ലൊക്കേഷനിലാണെങ്കില്‍ പ്രതിയാകുമോ’, സൂപ്പര്‍താരത്തിന്റെ ജീവിതം പ്രമേയമാകുന്ന ‘ഇര’യുടെ ട്രെയിലര്‍

ഉണ്ണി മുകുന്ദന്‍, ഗോകുല്‍ സുരേഷ് എന്നിവരെ നായകകഥാപാത്രങ്ങളാക്കി നവാഗതനായ സൈജു എസ് സംവിധാനം ചെയ്യുന്ന ‘ഇര’ ട്രെയിലര്‍ പുറത്തിറങ്ങി. ആക്?ഷന്‍ ത്രില്ലറായി അണിയിച്ചൊരുക്കുന്ന സിനിമയുടെ ട്രെയിലറും പ്രേക്ഷകരില്‍ ആകാംക്ഷ ജനിപ്പിക്കും.

സസ്‌പെന്‍സ് ത്രില്ലറായ ചിത്രത്തില്‍ സമൂഹത്തില്‍ കോളിളക്കം സൃഷ്ടിച്ച വലിയ സംഭവവികാസങ്ങളും കോര്‍ത്തിണക്കുന്നുണ്ട്. സിനിമയുടേതായി പുറത്തിറങ്ങിയ ട്രെയിലറിലും ഇത്തരം ചില സംഭാഷണങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ സിനിമാരംഗത്തും സാമൂഹ്യരംഗത്തും ഈ ചിത്രം ചര്‍ച്ചയാകുമെന്ന് ഉറപ്പ്. സൈജു എസ്എസ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് വൈശാഖും ഉദയകൃഷ്ണയും ചേര്‍ന്നാണ്. പുലിമുരുകന് ശേഷം ഇരുവരും ഒരുമിക്കുന്ന ചിത്രമാണിത്. നവീന്‍ ജോണ്‍ ആണ് തിരക്കഥ എഴുതുന്നത്.

pathram desk 2:
Related Post
Leave a Comment