തെന്നിന്ത്യന്‍ സൂപ്പര്‍ നായികയായി മാറിയ കീര്‍ത്തി സുരേഷ് നയന്‍താരയുടെ വഴിയെ തന്നെ, കാരണം ഇതാണ്

തെന്നിന്ത്യന്‍ സൂപ്പര്‍ നായിക നയന്‍താരയുടെ പാത പിന്തുടര്‍ന്ന് മലയാളി കൂടിയായ നടി കീര്‍ത്തി സുരേഷ്. തന്റെ പുതിയ തെലുങ്ക് ചിത്രം മഹാനദിയിലെ സഹപ്രവര്‍ത്തകര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വിതരണം ചെയ്തു കൊണ്ടാണ് കീര്‍ത്തി സുരേഷ് തെന്നിന്ത്യന്‍ സൂപ്പര്‍ നായികയുടെ പാതയിലൂടെ നീങ്ങുന്നത്. കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് ശ്രീരാമരാജ്യം എന്ന ചിത്രത്തിലെ യൂണിറ്റ് അംഗങ്ങള്‍ക്ക് ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര വാച്ചുകള്‍ സമ്മാനമായി നല്‍കിയിരുന്നു.

മുന്‍കാല തെന്നിന്ത്യന്‍ നടിയായിരുന്ന സാവിത്രിയുടെ ജീവിതകഥയാണ് മഹാനദി പറയുന്നത്. ചിത്രത്തില്‍ കീര്‍ത്തി സുരേഷ് കേന്ദ്രകഥാപാത്രമായ സാവിത്രിയായാണ് വേഷമിടുന്നത്. സാവിത്രിയ്ക്ക് തന്റെ സിനിമയുടെ സെറ്റിലുള്ളവര്‍ക്ക് സമ്മാനമായി സ്വര്‍ണ്ണനാണയങ്ങള്‍ വിതരണം ചെയ്യുന്ന ശീലമുണ്ടായിരുന്നു. ഇതിന്റെ അനുസ്മരണമായാണ് കീര്‍ത്തി സുരേളും അണിയറപ്രവര്‍ത്തകര്‍ക്ക് സമ്മാനം നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനാണ് സാവിത്രിയുടെ ഭര്‍ത്താവും പ്രശസ്ത നടനുമായ ജെമിനി ഗണേശനെ അവതരിപ്പിക്കുന്നത്. പ്രകാശ് രാജ്, വിജയ് ദേവരക്കൊണ്ട, സാമന്ത എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

pathram desk 2:
Related Post
Leave a Comment