പ്രഭാസ് മുഖം മറച്ച് അനുഷ്‌കയെ കാണാന്‍ എത്തിയതെന്തിന്…? ബാഗമതിയുടെ ഷൂട്ടിംഗ് സൈറ്റിലെ വീഡിയോയെ ചൊല്ലി തര്‍ക്കം

വെള്ളിത്തിരയിലെ ജോഡികളായ പ്രഭാസിനെയും അനുഷ്‌ക ഷെട്ടിയേയും കുറിച്ച് ധാരാളം ഗോസിപ്പുകളാണ് പ്രചരിക്കുന്നത്. അനുഷ്‌കയും പ്രഭാസും ജീവിതത്തിലും ഒന്നിക്കണമെന്നാണ് ആരാധകരുടെ ആഗ്രവും. പക്ഷേ ജീവിതത്തില്‍ തങ്ങള്‍ നല്ല സുഹൃത്തുക്കളാണെന്നാണ് പ്രഭാസും അനുഷ്‌കയും പറയുന്നത്. പ്രഭാസും അനുഷ്‌കയും ഒരു സിനിമയില്‍ ഒന്നിച്ചാലും ഒരുമിച്ചൊരു വേദി പങ്കിട്ടാലും പിന്നെ ഗോസിപ്പ് കോളങ്ങള്‍ നിറയുന്നത് ഇരുവരുടെയും പ്രണയവാര്‍ത്തകളായിരിക്കും. ഇതിനിടെയാണ് അനുഷ്‌കയുടെ പുതിയ ചിത്രമായ ബാഗമതിയുടെ ഷൂട്ടിങ് സെറ്റില്‍ മുഖം മറച്ച് പ്രഭാസ് എത്തിയത്. ബാഗമതിയുടെ പ്രൊമോഷണല്‍ വിഡിയോയില്‍ മുഖം മറച്ച് ഒരാള്‍ നടന്നുനീങ്ങുന്നത് വ്യക്തമാണ്. ഒരു ആരാധകനാണ് അത് പ്രഭാസ് ആണെന്ന് കണ്ടുപിടിച്ചത്

ബാഗമതിയുടെ ഷൂട്ടിങ് സെറ്റില്‍ പ്രഭാസ് എത്തിയത് അനുഷ്‌കയെ കാണാന്‍ വേണ്ടിയെന്നാണ് ആരാധകര്‍ പറയുന്നത്. മുഖം മറച്ചുവന്നത് മാധ്യമശ്രദ്ധയില്‍ നിന്നും രക്ഷപ്പെടാനാണെന്നും ചിലര്‍ പറയുന്നു. എന്നാല്‍ തന്റെ പുതിയ ചിത്രമായ സാഹോയിലെ ലുക്ക് പുറത്തുപോകാതിരിക്കാനാണ് പ്രഭാസ് അങ്ങനെ ചെയ്തതെന്ന അഭിപ്രായക്കാരുമുണ്ട്. എന്തായാലും പ്രഭാസിന്രെ വരവ് അനുഷ്‌കയെ മാത്രമല്ല, ബാഗമതി ടീമിനെയും അതിശയപ്പെടുത്തിയെന്നാണ് സൂചന.

pathram desk 1:
Related Post
Leave a Comment