നായികമാരെക്കാള്‍ കൂടുതല്‍ പ്രതിഫലം അര്‍ഹിക്കുന്നത് നായകന്‍ തന്നെ… കാരണം സഹിതം പറഞ്ഞ് സൂപ്പര്‍ നായിക

സിനിമയില്‍ നായകനും നായികയ്ക്കും തമ്മിലുള്ള പ്രതിഫലത്തില്‍ കാര്യമായ വ്യത്യസം ഉണ്ട് നടി റിമ കല്ലിങ്കലടക്കം പലരും വെട്ടിത്തുറന്നു പറഞ്ഞി രംഗത്ത് വന്നിരുന്നു. എന്നാല്‍ ഇതിനെയെല്ലാം പൊളിച്ചടുക്കിയാണ് സൂപ്പര്‍ നായിക. എന്തൊകൊണ്ടും നായികമാരേക്കാള്‍ കൂടുതല്‍ പ്രതിഫലം നായികമാര്‍ അര്‍ഹിക്കുന്നു എന്നാണ് അനുഷ്‌ക ഷെട്ടിയുടെ നിലപാട്. നടന്മാര്‍ക്കു പ്രാധാന്യമുള്ള ചിത്രങ്ങളില്‍ അവര്‍ക്ക് ഒരുപാടു ചെയ്യേണ്ടി വരും.
ബാഗമതിയുടെ പ്രചാരണവുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ സംഘടിപ്പിച്ച ഓഡിയോ ലോഞ്ച് പരിപാടിക്ക് ശേഷമായിരുന്നു അനുഷ്‌ക്കയുടെ പ്രതികരണം. ലോകമാകമാനം ജെണ്ടര്‍ പേ ഗ്യാപ്പ് ചര്‍ച്ചയായിക്കൊണ്ടിരിക്കുമ്പോഴാണ് വ്യത്യസ്തമായ അഭിപ്രായവുമായി അനുഷ്‌ക്ക എത്തിയിരിക്കുന്നത്.
ഒരു സിനിമ പരാജയപ്പെട്ടാന്‍ നടനെ മാത്രമെ പ്രേക്ഷകര്‍ കുറ്റം പറയു. നായികയുടെ പ്രതിഛായക്കു കാര്യമായ തകരാര്‍ സംഭവിക്കില്ല എന്നും അനുഷ്‌ക പറയുന്നു.
കഴിഞ്ഞ ദിവസം ടെഡ് എക്‌സ് ടോക്‌സില്‍ സംസാരിക്കവെ നടി റിമാ കല്ലിങ്കല്‍ സിനിമ വ്യവസായത്തില്‍ നിലനില്‍ക്കുന്ന വേതന വ്യത്യാസത്തിനെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ചിരുന്നു. സിനിമയിലെ ആക്ടിവിസ്റ്റുകള്‍ എല്ലാവരും തന്നെ ഒറ്റ സ്വരത്തില്‍ പറയുന്ന ആക്ഷേപമാണ് ജെണ്ടര്‍ പേ ഗ്യാപ്പ്. ഇത്തരം വാദങ്ങള്‍ സിനിമക്കാര്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടിരിക്കുമ്പോഴാണ് വിഭിന്ന സ്വരവുമായി അനുഷ്‌ക്ക എത്തിയത്.
ബാഹുബലിയില്‍ പ്രഭാസ് അവതരിപ്പിച്ച കഥാപാത്രത്തിനൊപ്പം പ്രാധാന്യമുള്ള കഥാപാത്രമാണ് അനുഷ്‌ക്ക അവതരിപ്പിച്ചത്. ഇപ്പോള്‍ റിലീസിന് തയാറായി നില്‍ക്കുന്ന ബാഗമതിയിലും പ്രധാന കഥാപാത്രം അനുഷ്‌ക്കയാണ്. ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍, ജയറാം, ആശാ ശരത് എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്നു.

pathram:
Related Post
Leave a Comment