ഡല്‍ഹിയില്‍ പ്ലാസ്റ്റിക് ഗോഡൗണിലുണ്ടായ തീപിടിത്തം: മരണസംഖ്യ 17 ആയി, ഫാക്ടറി ഉടമ അറസ്റ്റില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പ്ലാസ്റ്റിക് ഗോഡൗണിലുണ്ടായ തീപിടിത്തത്തില്‍ മരിണസംഖ്യ 17 ആയി. നിര്‍മ്മാണം നടക്കുന്നതിനിടെ തീ ആളിപടര്‍ന്നതിനാല്‍ ജീവനക്കാര്‍ ഉള്ളില്‍ കുടുങ്ങിപോകുകയായിരിന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ഡല്‍ഹിയിലെ ബവാന്‍ വ്യാവസായിക പാര്‍ക്കിലെ പ്ലാസ്റ്റിക് ഗോഡൗണിലാണ് തീപിടുത്തമുണ്ടായത്. അഗ്‌നിശമനസേനയുടെ 10 യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ അണച്ചത്്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. തീ നിയന്ത്രണ വിധേയമാക്കിയതായി അഗ്‌നിശമന സേനാ വിഭാഗം അറിയിച്ചു.

സംഭവുമായി ബന്ധപ്പെട്ട് ഫാക്ടറി ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. ഫാക്ടറി ഉടമ മനോജ് ജെയ്‌നാണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യക്കാണ് കേസെടുത്തിരിക്കുന്നത്.

ആഴ്ചകള്‍ക്കു മുന്‍പു മുംബൈയിലെ റസ്റ്ററന്റിലുണ്ടായ തീപിടിത്തത്തില്‍ സ്ത്രീകളടക്കം 14 പേര്‍ മരിച്ചിരുന്നു. ജനുവരി എട്ടിന് ബെംഗളൂരുവിലെ റസ്റ്ററന്റിലുണ്ടായ തീപിടിത്തത്തില്‍ അഞ്ച് പേര്‍ മരിച്ചു. ജനുവരി ആറിന് മുംബൈയിലെ സ്റ്റുഡിയോയിലും തീപിടിത്തമുണ്ടായിരിന്നു.

pathram desk 1:
Leave a Comment