അവാര്‍ഡ് വാങ്ങിയ നയന്‍താരയോട് വേദിയില്‍വച്ച് ഇഷ്ട നടന്‍ ആരെന്ന ചോദ്യം….മറുപടി കേട്ട് വേദിയിലിരുന്ന ഇളയദളപതി വിജയ് വരെ കൈയടിച്ചു

കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പും സ്വതസിദ്ധമായ അഭിനയശൈലിയുമാണ് നയന്‍താരയെ തമിഴകത്ത് പ്രിയങ്കരിയാക്കുന്നത്. പൊതുപരിപാടികളിലും അവാര്‍ഡ് നിശകളിലും നയന്‍താര അധികം പങ്കെടുക്കാറില്ല. എന്നാല്‍ അടുത്തിടെ നടന്ന വികടന്‍ അവാര്‍ഡ് ദാന ചടങ്ങില്‍ നയന്‍താര പങ്കെടുത്തു. അറം സിനിമയിലെ അഭിനയത്തിന് മികച്ച നടിയായി തിരഞ്ഞെടുത്തത് നയന്‍താരയെ ആയിരുന്നു. മെര്‍സല്‍ സിനിമയിലെ അഭിനയത്തിന് മികച്ച നടനുളള പുരസ്‌കാരം വാങ്ങാന്‍ ദളപതി വിജയ്യും എത്തിയിരുന്നു.

മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയാണ് നയന്‍താരയ്ക്ക് അവാര്‍ഡ് നല്‍കിയത്. അവാര്‍ഡ് വാങ്ങിയശേഷം നയന്‍താരയോട് വേദിയില്‍വച്ച് ഇഷ്ട നടന്‍ ആരെന്നു ചോദിച്ചു. ഒട്ടും ആലോചിക്കാതെ നയന്‍താരയുടെ ഉത്തരം എത്തി, തല അജിത്. ഇതു കേട്ട ഉടന്‍ കാണികളില്‍നിന്നും വന്‍ കരഘോഷം ഉയര്‍ന്നു. നയന്‍താരയുടെ മറുപടി കേട്ട് നടന്‍ വിജയ്യും കൈയടിച്ചു. വിജയ്യെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹത്തെപ്പോലെ വളരെ നിശബ്ദനായ ഒരു വ്യക്തിയെ താന്‍ ഇതുവരെ കണ്ടിട്ടില്ലെന്നായിരുന്നു നയന്‍സിന്റെ മറുപടി.

pathram desk 2:
Related Post
Leave a Comment