ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ അവഗണനക്കെതിരെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ഒന്നിച്ചുനില്‍ക്കണമെന്ന് കമല്‍ഹാസന്‍. കേരളം, ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങള്‍ എല്ലാം ദ്രാവിഡ സംസ്‌കാരവുമായി ബന്ധപ്പെട്ടുകിടക്കുന്നവയാണ്.ദ്രാവിഡ സംസ്‌കാരം ഉള്‍ക്കൊണ്ട് ഐക്യം രൂപീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഈ ഐക്യത്തിലൂടെ കേന്ദ്രത്തില്‍ നിന്നുള്ള വിവേചനം ഇല്ലാതാക്കാന്‍ സാധിക്കുമെന്നും കമല്‍ഹാസന്‍ ചൂണ്ടിക്കാട്ടി.സംസ്ഥാന ഐക്യത്തോടെ നിന്നാല്‍ ഡല്‍ഹിയില്‍ ദക്ഷിണേന്ത്യന്‍ ശബ്ദം ഉയര്‍ത്താന്‍ കഴിയും. ദ്രവീഡിയനിസം എന്നത് ശിവനെപ്പോലെയാണ്. സ്വന്തം ഭാഷയോടുള്ള വികാരമോ ആത്മാഭിമാനമോ മാറ്റേണ്ടതില്ല. ഇക്കാര്യം രാജ്യത്താകെ നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ നികുതി വരുമാനത്തില്‍ കൂടുതല്‍ ഭാഗം നല്‍കുന്നതും തമിഴ്നാടാണ്. കേന്ദ്രം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് നികുതി പിരിച്ച് ഉത്തരേന്ത്യന്‍ വികസനത്തിന് മാത്രം ഉപയോഗിക്കുന്നുവെന്നും കമല്‍ഹാസന്‍ പറയുന്നു.
Leave a Comment