ശുചിമുറി സേവനം തേടിയെത്തിയ പി ജയരാജന്റെ മകന് പൊലീസ് സ്റ്റേഷനില്‍ അപമാനിച്ച സംഭവം, എ.എസ്.ഐക്ക് സസ്പെന്‍ഷന്‍

തിരുവനന്തപുരം: പി ജയരാജന്റെ മകനെ അപമാനിച്ച കേസില്‍ എ.എസ്.ഐ ക്ക് സസ്പെന്‍ഷന്‍. മട്ടന്നൂര്‍ പൊലീസ് സ്റ്റേഷന്‍ എ എസ് ഐ കെ.എം മനോജിനെയാണ് സസ്പെന്‍ഡ് ചെയ്തത്.പൊലീസ് അസോസിയേഷന്‍ മുന്‍ ജില്ലാ പ്രസിഡന്റാണ് കെ എം മനോജ്. സ്റ്റേഷനിലെ ശുചിമുറി ഉപയോഗവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ അപമാനിച്ചെന്നായിരുന്നു പരാതി.കണ്ണൂര്‍ പൊലീസ് സ്റ്റേഷനില്‍ ശുചിമുറി സേവനം തേടിയെത്തിയ സി.പി.ഐ.എം കണ്ണൂര്‍ ജില്ലാസെക്രട്ടറി പി ജയരാജന്റെ മകനോട് പൊലീസുകാരന്‍ അപമര്യാദയായി പെരുമാറുന്ന സി.സി.ടി.വി ദൃ്ശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസുദ്യോഗസ്ഥനെ ഇപ്പോള്‍ സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്.

പെണ്‍കുട്ടികള്‍ക്ക് ശുചിമുറിയില്‍ പോകണമെന്ന ആവശ്യവുമായി പൊലീസ് സ്റ്റേഷനിലെത്തിയ പി ജയരാജന്റെ മകന്‍ ആശിഷ് രാജിനോടാണ് പൊലീസുകാര്‍ അപമര്യാദയായി പെരുമാറിയത്. ശുചി മുറി ലോക്കപ്പിനുള്ളിലാണെന്നും പ്രതികളുള്ളതിനാല്‍ പ്രവേശനം അനുവദിക്കാന്‍ കഴിയില്ലെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.ഇതിനേത്തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് പൊലീസുകാരന്‍ ആശിഷിനെ പിടിച്ച് തള്ളുകയും ചെയ്തു. തുടര്‍ന്ന് പൊലീസ് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് ആശിഷ് പരാതി നല്‍കിയിരുന്നു.

pathram desk 2:
Leave a Comment