കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറില്‍ നിന്ന് ആറു വയസുള്ള കുട്ടി ഇറങ്ങിയോടി, തട്ടികൊണ്ടു പോകുകയാണെന്ന് തെറ്റിധരിച്ച നാട്ടുകാര്‍ അച്ഛനെ പഞ്ഞിക്കിട്ടു!!

കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന കാറില്‍ നിന്ന് കുട്ടി ഇറങ്ങിയോടി, കുട്ടിയെ തട്ടികൊണ്ടുപോകുകയാണെന്ന് തെറ്റിധരിച്ച് കാറിലുണ്ടായിരുന്ന അച്ഛനെ നാട്ടുകാര്‍ കൈകാര്യം ചെയ്തു. ബുധനാഴ്ച രാത്രി പത്തോടെ കുറ്റിക്കടവില്‍ ചെറൂപ്പകുറ്റിക്കടവ് റോഡിലാണ് നാടകീയമായ രംഗങ്ങള്‍ അരങ്ങേറിയത്.

ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ നിന്ന് കുട്ടി ഇറങ്ങി ഓടിയത് ശ്രദ്ധയില്‍പ്പെട്ടതോടെ പിന്നാലെ എത്തിയ ബൈക്ക് യാത്രക്കാര്‍ കാര്‍ തടഞ്ഞ് നിര്‍ത്തുകയായിരുന്നു. കാര്യമന്വേഷിച്ചപ്പോള്‍ പ്രതികരണം തൃപ്തികരമല്ലാത്തതിനാല്‍ കൂടുതല്‍ പേരെത്തി ഇയാളെ ചോദ്യം ചെയ്തു. ഒടുവില്‍ പൊലീസെത്തി ചോദ്യം ചെയ്തപ്പോഴാണ് അരീക്കോട് സ്വദേശിയായ ഇയാള്‍ കുടുംബസമേതം കുറ്റിക്കടവില്‍ വാടകയ്ക്കു താമസിക്കുകയാണെന്നും കൂടെയുണ്ടായിരുന്നത് മകനാണെന്നും മനസിലായത്.

മലപ്പുറം രജിസ്ട്രേഷനുള്ള കാറിന്റെ നമ്പര്‍പ്ലേറ്റില്‍ പൂര്‍ണമായി നമ്പര്‍ തെളിയാത്തതും കുട്ടിയുടെ സ്‌കൂള്‍ ബാഗ് കാറിന്റെ പിന്‍ഭാഗത്ത് കണ്ടതും കൂടുതല്‍ സംശയത്തിനിടയാക്കി. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെയാണ് ആറു വയസ് പ്രായമുള്ള കുട്ടി ഇറങ്ങിയോടിയത്.

കുട്ടി ആവശ്യപ്പെട്ട സാധനം വാങ്ങിക്കൊടുക്കാന്‍ വിസമ്മതിച്ചതാണ് ഇറങ്ങിയോടാനുള്ള കാരണമെന്ന് ഇയാള്‍ പറഞ്ഞു. പൊലീസ് ഇയാളുടെ വീട്ടിലെത്തി കാര്യങ്ങള്‍ക്ക് വ്യക്തതവരുത്തുകയും ചെയ്തതോടെ ഒന്നര മണിക്കൂര്‍ നീണ്ടുനിന്ന ആശങ്കയ്ക്ക് വിരാമമായി.

pathram desk 1:
Related Post
Leave a Comment