ക്യൂബന്‍ വിപ്ലവ നേതാവ് ഫിഡല്‍ കാസ്‌ട്രോയുടെ സിഗരറ്റ് പെട്ടി ലേലത്തില്‍ വിറ്റത് 17.5 ലക്ഷം രൂപയ്ക്ക്!!

ബോസ്റ്റന്‍: ക്യൂബന്‍ വിപ്ലവനേതാവ് ഫിഡല്‍ കാസ്‌ട്രോയുടെ സിഗരറ്റ് പെട്ടി ലേലത്തില്‍ വിറ്റു. കാസ്‌ട്രോ കയ്യൊപ്പുള്ള സിഗരറ്റ് പെട്ടിയാണ് വന്‍തുകയ്ക്ക് ലേലത്തില്‍ വിറ്റുപോയത്. ജീവകാരുണ്യ പ്രവര്‍ത്തകയായ ഇവാ ഹാലറിന് കാസ്‌ട്രോ സമ്മാനിച്ച സിഗരറ്റ് പെട്ടി 26,950 ഡോളര്‍ (17.5 ലക്ഷംരൂപ) മൂല്യത്തിനാണ് ലേലത്തില്‍ പോയത്.

കാസ്‌ട്രോയ്ക്കു പ്രിയപ്പെട്ട ട്രിനിഡാഡ് ഫന്‍ഡഡോഴ്‌സ് സിഗരറ്റുകള്‍ സൂക്ഷിച്ചിരുന്ന തടികൊണ്ടുള്ള പെട്ടിയാണ് വിറ്റത്. 24 സിഗരറ്റുകള്‍ ഉള്‍ക്കൊള്ളുന്ന പെട്ടി ഒരു ചടങ്ങിനിടെ ഹാലറിന് സമ്മാനിക്കുകയായിരുന്നു. 2002 മാര്‍ച്ചിലാണ് കാസ്ട്രോ പെട്ടി ഹാലറിന് സമ്മാനിക്കുന്നത്. നീല മഷികൊണ്ടുള്ള ഒപ്പ് അതിലുണ്ട്. കാസ്ട്രോ ഹാലറിന് സിഗരറ്റ് പെട്ടി സമ്മാനിക്കുന്ന ചിത്രവും ലേലത്തില്‍ പെട്ടിക്കൊപ്പം വെച്ചിരുന്നു.

”കാസ്ട്രോ എനിക്ക് സിഗരറ്റ് പെട്ടി തന്നു. ഞാനത് തമാശയ്ക്ക് ചോദിച്ചപ്പോഴായിരുന്നു അത് അദ്ദേഹം എനിക്ക് സമ്മാനിച്ചത്”, 2002ല്‍ എഴുതിയ കത്തില്‍ ഹാലര്‍ എഴുതി. ”അദ്ദേഹം ആ പെട്ടിയില്‍ ഒപ്പിട്ടാല്‍ ഞാനത് വിറ്റു കാശാക്കും എന്ന് അന്ന് പറഞ്ഞു. അദ്ദേഹം കരുതിയത് ഞാന്‍ തമാശ പറഞ്ഞതാണെന്നാണ്”, ഹാലര്‍ കൂട്ടിച്ചേര്‍ത്തു.

pathram desk 1:
Related Post
Leave a Comment