14 കാരിയെ പീഡിപ്പിച്ച കേസില്‍ എസ് ഐ അറസ്റ്റില്‍, കൂടുതല്‍ പൊലീസുകാര്‍ അറസ്റ്റിലാകുമെന്ന് സൂചന

ആലപ്പുഴ: പതിനാലുകാരിയെ പീഡിപ്പിച്ച കേസില്‍ എസ് ഐ അറസ്റ്റില്‍. മാരാരിക്കുളം സ്റ്റേഷനിലെ പ്രൊബേഷനറി എസ് ഐ ലൈജുവാണ് അറസ്റ്റിലായത്. സംഭവവുമായി ബന്ധപ്പെട്ട് നാര്‍ക്കോട്ടിക്‌സ് വിഭാഗം സീനിയര്‍ സി പി ഒ നെല്‍സണ്‍ തോമസ് കേസില്‍ നേരത്തേ അറസ്റ്റിലായിരുന്നു. സംഭവത്തില്‍ കൂടുതല്‍ പൊലീസുകാര്‍ അറസ്റ്റിലാകുമെന്നാണ് സൂചന.

ആലപ്പുഴ മംഗലം സ്വദേശിയായ പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ ബന്ധുവായ ആതിര എന്ന യുവതിയെ പൊലീസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു. നിര്‍ധന കുടുംബാംഗമായ പെണ്‍കുട്ടിയെ യുവതി വീട്ടില്‍ നിന്ന് സ്ഥിരമായി വിളിച്ചു കൊണ്ടുപോയിരുന്നു.

ഇത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ സ്ഥലം കൗണ്‍സിലറുടെ നേതൃത്വത്തില്‍ തടഞ്ഞു വെച്ച് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഇതിനെത്തുടര്‍ന്നാണ് പൊലീസുകാര്‍ക്ക് സംഭവത്തിലുള്ള പങ്ക് പുറത്തുവന്നത്. ഇതോടെ ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു.

pathram desk 2:
Related Post
Leave a Comment