ഉപ്പുകല്ലില്‍ നിന്ന തനിക്ക് വെള്ളം നല്‍കിയ കൂട്ടുകാരി തുളസിയെ തോമസ് ചാക്കോ 23 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടിയപ്പോള്‍..

സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് സ്ഫടികം. കറുത്ത മുട്ടനാടിന്റെ ചങ്കിലെ ചോര കുടിക്കുന്ന ആടു തോമയെ പോലെ തന്നെ മോഹന്‍ലാലിന്റെ ചെറുപ്പകാല കഥാപാത്രം തോമസ് ചാക്കോയും പ്രേഷക മനസില്‍ ഇടം പിടിച്ചിരിന്നു. സോപ്പുപെട്ടി റേഡിയോയും മുട്ടുമണിയും എല്ലാം പ്രേഷക മനസില്‍ ഇന്നും മായാതെ കിടപ്പുണ്ട്. അതേപോലെ തന്നെയാണ് ഉപ്പുകല്ലില്‍ നിന്ന സഹപാഠിയ്ക്ക് വെള്ളം നല്‍കിയ പാവാടക്കാരി തുളസിയും.

നീണ്ട ഇരുപത്തിമൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം തോമസ് ചാക്കോയും പഴയ തുളസിയും കണ്ടുമുട്ടിയിരിക്കുകയാണ്. സ്ഫടികത്തിലെ മോഹന്‍ലാലിന്റെ ചെറുപ്പകാലം അവതരിപ്പിച്ച രൂപേഷ് പീതാംബരനും ഉര്‍വശിയുടെ ചെറുപ്പകാലം അവതരിപ്പിച്ച ആര്യ അനൂപ് ആണ് വീണ്ടും കണ്ട് മുട്ടിയത്. രൂപേഷ് പീതാംബരന്‍ തന്നെയാണ് ഉപ്പുകല്ലില്‍ നിന്ന തനിക്ക് വെള്ളം നല്‍കിയ കൂട്ടുകാരിയെ(തുളസി) കണ്ടുമുട്ടിയ സന്തോഷം പ്രേക്ഷകരുമായി ഫേസ്ബുക്കില്‍ പങ്കു വച്ചിരിക്കുന്നത്.

രൂപേഷ് ഇപ്പോള്‍ മലയാള സിനിമയില്‍ തിരക്കേറി വരുന്ന യുവനടനും സംവിധായകനുമൊക്കെയാണ്. എന്നാല്‍ ആര്യ അനൂപ് തിരുവനതപുരം റീജിയണല്‍ ഓഫ്തമോളോജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജോലി ചെയുകയാണ്.

pathram desk 1:
Related Post
Leave a Comment