തിരുവനന്തപുരം കാരക്കോണത്ത് ബി.ജെ.പി പ്രവര്‍ത്തകന് വെട്ടേറ്റു

തിരുവനന്തപുരം: കാരക്കോണം തോലടിയില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു. തോലടി സതീഷ് കുമാറിനെ വെള്ളറ കലുങ്ക് നടയില്‍ വെച്ച് ഒരു സംഘം ആക്രമിക്കുകയായിരിന്നു. ഗുരുതരമായി പരിക്കേറ്റ സതീഷ് കുമാറിനെ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി കാരക്കോണത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകനും വെട്ടേറ്റിരുന്നു. കാരക്കോണം തോലടി സ്വദേശി അശ്വിനാണ് വെട്ടേറ്റത്. ഇയാളെ കാരക്കോണം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അക്രമികള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.

pathram desk 1:
Related Post
Leave a Comment