ഒറ്റനോട്ടത്തില്‍ പദ്മരാജനോ അതോ ഭരതനോ ഇതെന്നു സംശയിച്ചേക്കും. എന്നാല്‍ ഇവര്‍ രണ്ടുപേരുമല്ല. സാക്ഷാല്‍ സണ്ണി വെയ്ന്‍ ആണിത്. സണ്ണി വെയ്ന്റെ ഈ ചിത്രമാണിപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത്. സണ്ണിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് ഈ ചിത്രം പ്രത്യക്ഷപ്പെട്ടത്.
‘ഈ ചിത്രത്തിന് പിന്നിലെ സര്‍ഗാത്മക ആരുടേതെന്ന് പറയാമോ’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിന് നിരവധി കമന്റുകളും ലഭിച്ചിട്ടുണ്ട്. ലോഹിതദാസിനെ പോലെയുണ്ടെന്നാണ് ഒരുസംഘമാളുകള്‍ പറയുന്നത്. ചിലര്‍ ഭരതന്റെ മുഖഛായ ഉണ്ടെന്നും പറയുന്നു. മറ്റുചിലര്‍ പദ്മരാജനാണോ ഇതെന്നുമുള്ള ചോദ്യങ്ങള്‍ ഉന്നയിക്കുന്നുണ്ട്. സണ്ണി വെയ്‌നിന് കഷണ്ടിയും താടിയും വച്ച പോലെയുണ്ട്, ഇത് സണ്ണി വെയ്ന്‍ തന്നെയെന്ന് തറപ്പിച്ച് പറയുന്നവരുമുണ്ട്. ഭരതനും സണ്ണിയും ചേര്‍ത്ത് ‘ഭരണ്ണി’ എന്നാണ് ചിലര്‍ വിളിക്കുന്നത്.
ഈ ചിത്രത്തിന് പിന്നില്‍ ആരെന്ന് വ്യക്തമായിട്ടില്ല. ചാകര മീഡിയ, സേതു, ഗോകുല്‍ എന്ന പേരിലുള്ള ഹാഷ്ടാഗുകള്‍ ചിത്രത്തിനൊപ്പമുള്ളതിനാല്‍ ഇവരില്‍ ആരെങ്കിലുമാകാനുള്ള സാധ്യതയുമുണ്ട്. ? ഉടന്‍ സണ്ണി വെയ്ന്‍ തന്നെ യഥാര്‍ത്ഥ കലാകാരനെ വെളിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കാം
Leave a Comment