യോഗിയുടെ നാട്ടില്‍ ‘പത്മാവത്’ സിനിമയ്ക്ക് പച്ചക്കൊടി, നിരോധനത്തില്‍ നിന്ന് പിന്‍മാറാതെ മറ്റു സംസ്ഥാനങ്ങള്‍

മുംബൈ: രാജസ്ഥാനിലും ഗുജറാത്തിലും നിരോധനം ഏര്‍പ്പെടുത്തിയ സഞ്ജയ് ലീല ബന്‍സാലി ചിത്രം ‘പത്മാവത്’ ഉത്തര്‍പ്രദേശില്‍ പ്രദര്‍ശിപ്പിക്കും. ദീപിക പദുക്കോണ്‍, ഷാഹിദ് കപൂര്‍, രണ്‍വീര്‍ സിങ് എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തിന് ശനിയാഴ്ചയാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ പച്ചക്കൊടി കാട്ടിയത്.

സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സെര്‍ട്ടിഫിക്കേഷന്റെ അനുമതി ലഭിച്ച ചിത്രം ജനുവരി 25ന് റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നു. രാജസ്ഥാന്‍ മുഖ്യമന്ത്രി സംസ്ഥാനത്ത് ചിത്രം നിരോധിച്ചിരുന്നു. ഇതിനു തൊട്ടു പിന്നാലെയാണ് ഗുജറാത്തിലും ചിത്രം റിലീസ് ചെയ്യുന്നത് നിരോധിച്ചതായി മുഖ്യമന്ത്രി വിജയ് രൂപാനി വെള്ളിയാഴ്ച പ്രഖ്യാപിച്ചത്.

‘പത്മാവതി’ എന്ന പേര് ‘പത്മാവത്’ എന്ന് മാറ്റിയതിനെ തുടര്‍ന്നാണ് സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. ആദ്യം ഡിസംബര്‍ ഒന്നിന് ആയിരുന്നു ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നത്.അതേസമയം, പത്മാവതിന് സര്‍ട്ടിഫിക്കറ്റ് നല്‍കിയ സെന്‍സര്‍ ബോര്‍ഡിന്റെ നടപടിക്ക് എതിരെ കര്‍ണിസേന പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. രാജസ്ഥാനില്‍ നിന്നുള്ള എഴുപതോളം വരുന്ന കര്‍ണിസേന പ്രവര്‍ത്തകര്‍ സി ബി എഫ് സി ഓഫീസിനു മുന്നില്‍ കഴിഞ്ഞദിവസം പ്രതിഷേധവുമായി എത്തിയിരുന്നു.

pathram desk 2:
Related Post
Leave a Comment