നഗ്നചിത്രത്തോടൊപ്പം പിറന്നാള്‍ ആശംസിച്ച് പൂനം പാണ്ഡെ… രോക്ഷാകുലനായി രാഹുല്‍ ദ്രാവിഡ്, വിമര്‍ശനങ്ങളുമായി സോഷ്യല്‍ മീഡിയ

മുംബൈ: ക്രിക്കറ്റ് ഇതിഹാസതാരം രാഹുല്‍ ദ്രാവിഡിന് ബോളിവുഡ് താരം പൂനം പാണ്ഡെയുടെ വക അടിപൊളി പിറന്നാള്‍ ആശംസകള്‍. കളിക്കളത്തിന് അകത്തും പുറത്തും മാന്യത കാത്ത് സൂക്ഷിക്കുന്ന താരത്തിന് തന്റെ നഗ്നചിത്രത്തോടൊപ്പമാണ് പൂനം പിറന്നാള്‍ ആശംസ നേര്‍ന്നത്.

ഇക്കഴിഞ്ഞ ദിവസമായിരുന്നു ദ്രാവിഡിന്റെ ജന്മദിനം. ആരാധകരും താരങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയിലൂടേയും അല്ലാതേയുമായി തങ്ങളുടെ പ്രിയപ്പെട്ട താരത്തിന് പിറന്നാള്‍ ആശംസയുമായി എത്തിയിരുന്നു. ക്രിക്കറ്റ് ദൈവം സച്ചിന്‍ മുതല്‍ അണ്ടര്‍ 19 ടീം വരെ ദ്രാവിഡിന് ആശംസ നേര്‍ന്നിരുന്നു

എന്നാല്‍ സോഷ്യല്‍ മീഡിയ ഞെട്ടിക്കുന്ന ഒരു പിറന്നാള്‍ ആശംസയുമായി എത്തിയത് ബോളിവുഡ് താരം പൂനം പാണ്ഡെ ആയിരുന്നു. തന്റെ നഗ്ന ചിത്രത്തോടൊപ്പമായിരുന്നു പൂനം ദ്രാവിഡിനുള്ള പിറന്നാള്‍ ആശംസ അറിയിച്ചത്. നേരത്തെ 2011 ല്‍ ഇന്ത്യ ലോകകപ്പ് നേടിയാല്‍ നഗ്നയാകുമെന്ന് പറഞ്ഞ് വാര്‍ത്തകളില്‍ ഇടം നേടിയ താരമാണ് പൂനം.

അതേസമയം പൂനത്തിന്റെ പിറന്നാള്‍ ആശംസ സോഷ്യല്‍ മീഡിയയില്‍ വിവാദമായിരിക്കുകയാണ്. നിരവധി പേരാണ് താരത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. ശ്രദ്ധ പിടിച്ചു പറ്റാനുള്ള നാണം കെട്ട ശ്രമമാണെന്നും തോന്ന്യാസമാണെന്നുമൊക്കെയാണ് വിമര്‍ശനങ്ങള്‍.

pathram desk 1:
Related Post
Leave a Comment