ലൈവില്‍ തൃഷയ്ക്കിട്ട് പണികൊടുത്ത് നിവിന്‍ പോളി.. ശ്യാമപ്രസാദിന്റെ ‘ഹേയ് ജൂഡ്’ ചിത്രീകരണം അവസാന ഘട്ടത്തിലാണ്. മംഗലാപുരത്ത് കടലിനോട് ചേര്‍ന്നാണ് ഇപ്പോള്‍ ചിത്രീകരണം. ചിത്രീകരണത്തിനിടെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്‌തൊരു ലൈവില്‍ നിവിന്‍ പോളിയുടെ തമാശ കാണാം. കടലിലേക്ക് പുറപ്പെടാനിരിക്കുന്ന ബോട്ടിലാണ് നിവിന്‍ പോളിയും നായിക തൃഷയും സംവിധായകന്‍ ശ്യാമപ്രസാദും. എല്ലാവരും ഓരോ തിരക്കില്‍ മുഴുകവെ തൃഷ തിരക്കിട്ട് മൊബൈലില്‍ എന്തോ ടൈപ്പ് ചെയ്യുകയാണ്. അപ്പോഴാണ് നിവിന്റെ തമാശ. തൃഷ ആരും കാണാതെ ബോയ് ഫ്രണ്ടിന് മെസേജ് അയക്കുകയാണ് എന്ന് ലൈവില്‍ സ്വകാര്യം പറയുന്ന നിവിനെ കാണാം വിഡിയോയില്‍. സിനിമയുടെ കാസ്റ്റിങ് ചുമതലകള്‍ വഹിക്കുന്ന നരേഷ് കൃഷ്ണയുടെ ലൈവിലാണ് രസം
Leave a Comment