അഫ്‌സല്‍ ഗുരുവിന്റെ മകന് പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ ഉന്നത വിജയം…താല്‍പര്യം ഡോക്ടറാകാന്‍

ശ്രീനഗര്‍: പാര്‍ലമെന്റ് ഭീകരാക്രമണക്കേസില്‍ തൂക്കിലേറ്റപ്പെട്ട അഫ്‌സല്‍ ഗുരുവിന്റെ മകന്‍ ഗാലിബ് ഗുരുവിന് പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ ഉന്നതവിജയം.

ജമ്മു ആന്റ് കശ്മീര്‍ ബോര്‍ഡ് ഓഫ് സ്‌കൂള്‍ എഡ്യൂക്കേഷന്റെ പരീക്ഷയില്‍ 88 ശതമാനം മാര്‍ക്ക് വാങ്ങി ഡിസ്റ്റിന്‍ഷനോടെയാണ് ഗാലിബ് ഉന്നതവിജയം കരസ്ഥമാക്കിയത്. ഗാലിബ് 500ല്‍ 441 മാര്‍ക്ക് നേടി. രണ്ടു വര്‍ഷം മുമ്പ് മെട്രിക് പരീക്ഷയില്‍ 95 ശതമാനം മാര്‍ക്ക് നേടി ഗാലിബ് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.

എന്‍വയോണ്‍മെന്റ് സയന്‍സില്‍ 94, കെമിസ്ട്രിയില്‍ 89, ഫിസിക്സിന് 87, ബയോളജിക്ക് 85 ഉം ഇംഗ്ലീഷിന് 86 മാര്‍ക്കും നേടി ഡിസ്റ്റിങ്ഷനാണ് ഗാലിബ് പ്ലസ് ടുവിനും നേടിയത്. പത്താം ക്ലാസ് വിജയിച്ച 2016 ല്‍ എംബിബിഎസ്സിന് പഠിക്കാനാണ് തനിക്ക് ആഗ്രഹമെന്ന് ഗാലിബ് പറഞ്ഞിരുന്നു.

‘എനിക്ക് മെഡിക്കല്‍ വിദ്യാഭ്യാസത്തിലാണ് താല്‍പര്യം. ഒരു ഡോക്ടറാവാനാണ് താല്‍പ്പര്യം. അത് എന്നെ രക്ഷിതാക്കളുടെയും കുടുംബാംഗങ്ങളുടെയും ആഗ്രഹമാണ്. ഡോക്ടറായി അവരുടെ ആഗ്രഹം സഫലമാക്കാന്‍ ഞാന്‍ ശ്രമിക്കും’ ഗാലിബ് പറഞ്ഞു.

നവംബര്‍ അവസാനവാരം നടന്ന ബോര്‍ഡ് പരീക്ഷ എഴുതിയ 55,163 വിദ്യാര്‍ഥികളില്‍ 33,893 പേര്‍ ഉപരിപഠനത്തിന് അര്‍ഹരായി. 2013ലാണ് അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയത്. പാര്‍ലമെന്റ് ആക്രമണക്കേസില്‍ അഫ്‌സല്‍ ഗുരു അറസ്റ്റിലാകുമ്പോള്‍ വെറും രണ്ടു വയസ് മാത്രമായിരുന്നു ഗാലിബിന്റെ പ്രായം.

ഗാലിബിനെ പിതാവ് അഫ്സല്‍ ഗുരു മെഡിക്കല്‍ വിദ്യാഭ്യാസം പാതിവഴിയില്‍ ഉപേക്ഷിച്ച് പോയതാണ്. അഫ്സല്‍ ഗുരു അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ ഗാലിബിന് രണ്ട് വയസ്സ് മാത്രമായിരുന്നു പ്രായം. പാര്‍ലമെന്റ് ആക്രമണകേസില്‍ 2013 ലാണ് അഫ്സല്‍ ഗുരുവിന്രെ വധശിക്ഷ നടപ്പാക്കിയത്.

pathram desk 1:
Related Post
Leave a Comment