ആദം ജോണിന്റെ ഷൂട്ടിംഗ് നടന്നത് ശരിക്കും പ്രേതബാധയുള്ള വീട്ടില്‍…! ഷൂട്ടിംഗിനിടെ ഉണ്ടായ അനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് ലെന

പൃഥ്വിരാജ് നായകനായ ആദം ജോണ്‍ എന്ന സിനിമയിലെ സ്‌കോട്‌ലന്‍ഡിലെ ആ വീട് ശരിക്കും പ്രേതബാധയുള്ള വീടാണെന്നാണ് നടി ലെന. ഷൂട്ടിങ്ങിനിടെയുണ്ടായ പ്രേതബാധയുള്ള വീട്ടിലെ രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയുണ്ടായ ചില അനുഭവമാണ് ലെന പങ്കുവെച്ചത്.

ആദം ജോണില്‍ കാണിക്കുന്ന സ്‌കോട്‌ലന്‍ഡിലെ ആ വീട് ശരിക്കും പ്രേതബാധയുള്ള വീടാണെന്നാണ് പറയപ്പെടുന്നത്. ആ വീടിന്റെ ഉടമസ്ഥര്‍ തന്നെ അവര്‍ പലപ്പോഴും അവിടെ പലരും നടക്കുന്നതായിട്ടും ലൈറ്റുകള്‍ തനിയെ കത്തുന്നതായിട്ടും കണ്ടിട്ടുണ്ടെന്ന് പറഞ്ഞിട്ടുണ്ട്. സ്വകാര്യ ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ തുറന്നു പറഞ്ഞത്.

ചിത്രത്തില്‍ നിലവറയ്ക്കുള്ളില്‍ ഒറ്റയ്ക്കിരിക്കുന്ന സീനുണ്ട്. കുറച്ച് നേരം ഒരു പേടി എന്നെ പിടികൂടിയിരുന്നു. ഒരു തണുപ്പൊക്കെ അനുഭവപ്പെടുന്ന പോലെ തോന്നിയിരുന്നു. ഒരു ക്യാമറയും ഞാനും മാത്രമേ ആ നിലവറയില്‍ ഉണ്ടായിരുന്നുള്ളു.

പേടിച്ചുവെങ്കില്‍ പോലും ഭയം പുറത്ത് കാണിച്ചില്ല. പിന്നെ അഭിനയിക്കുമ്പോള്‍ ഒരു ധൈര്യമൊക്കെ താനേ വരും. അതല്ലാതെ ഒറ്റയ്ക്കവിടെ പോയി നില്ക്കാന്‍ എന്നോട് പറഞ്ഞാല്‍ ഞാന്‍ നില്‍ക്കില്ല- ലെന പറയുന്നു.

ഞാന്‍ ഒരു റിസ്‌ക് ടേക്കര്‍ അല്ല. യാത്ര ചെയ്യുമ്പോഴൊക്കെ നമ്മളെ കാത്ത് സൂക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. വിദേശ രാജ്യങ്ങളില്‍ പോകുമ്പോള്‍ അക്കാര്യത്തില്‍ ഞാന്‍ വളരെ കോണ്‍ഷ്യസ് ആണ്. അറിയാത്ത സ്ഥലത്ത് പോയി കറങ്ങി നടന്ന് അപകടം ക്ഷണിച്ച് വരുത്തില്ല.- ലെന പറയുന്നു.

pathram desk 1:
Related Post
Leave a Comment