ചെരുപ്പിനകത്ത് ഒളിക്യാമറയുമായി കലോത്സവ നഗരിയില്‍നിന്നു കറങ്ങി നടന്ന മധ്യവയസ്‌കനെ പൊലീസ് പിടികൂടി

തൃശൂര്‍ : ചെരുപ്പിനകത്ത് ഒളിക്യാമറയുമായി കലോത്സവ നഗരിയില്‍നിന്നു കറങ്ങി നടന്ന മധ്യവയസ്‌കനെ പൊലീസ് പിടികൂടി. അശ്ലീല ചിത്രങ്ങള്‍ പകര്‍ത്തുകയായിരുന്നു ഇയാളുടെ ലക്ഷ്യം. കാല്‍പ്പാദം മുഴുവന്‍ മറയ്ക്കുന്ന തരത്തിലുള്ള ചെരുപ്പിന്റെ മുകള്‍ഭാഗം മുറിച്ച് അതിനകത്തു മൊബൈല്‍ ഫോ!ണ്‍ ഒളിപ്പിച്ചു ചുറ്റിക്കറങ്ങുമ്പോഴാണു ചിയ്യാരം സ്വദേശി പിടിയിലായത്. നൂറോളം ഫോട്ടോകള്‍ ഫോണില്‍ കണ്ടെത്തിട്ടുണ്ട്. തേക്കിന്‍കാട് മൈതാനിയിലെ എക്‌സിബിഷന്‍ ഗ്രൗണ്ടിലേക്ക് അസാധാരണമായ രീതിയില്‍ നടന്നുവരുന്നതു ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ഇയാളെ പൊലീസ് നിരീക്ഷിക്കുകയായിരുന്നു. നിഴല്‍പൊലീസ് പിന്നാലെ ചെന്നുനോക്കിയപ്പോഴാണു കാലുകൊണ്ടുള്ള ഷൂട്ടിങ് മനസിലായത്. ഈസ്റ്റ് പൊലീസ് പ്രതിക്കെതിരെ കേസെടുത്ത ശേഷം ജാമ്യത്തില്‍ വിട്ടു

pathram:
Related Post
Leave a Comment