മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിനെ പോലെയാണെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിനെപ്പോലെയാണെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങ്. പിണറായി നോട്ടത്തിലും പെരുമാറ്റത്തിലും പ്രവൃത്തിയിലും കിം ജോങ്ങിനെ പോലെയാണെന്നാണ് മന്ത്രിയുടെ വാക്കുകള്‍. ഉത്തരകൊറിയയില്‍ കിം ചെയ്യുന്നതുപോലെ, സംസ്ഥാന സര്‍ക്കാരിനെതിരെ ശബ്ദമുയര്‍ത്തുന്നവരെ ശാരീരികമായി ഇല്ലായ്മ ചെയ്യുകയാണ് സി.പി.ഐഎം ചെയ്യുന്നതെന്നും കേന്ദ്രമന്ത്രി ആരോപിച്ചു.

സി.പി.ഐ.എം കോഴിക്കോട് ജില്ലാ സമ്മേളനത്തിനിടെ, പിണറായി വിജയന്‍ ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിനെ പ്രകീര്‍ത്തിച്ച് സംസാരിച്ചെന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം. ‘കേരള മുഖ്യമന്ത്രിയെ കാണാനും അദ്ദേഹത്തിന്റെ പ്രവൃത്തിയും പെരുമാറ്റവും കിം ജോങിനെപോലെയാണ്’ കേന്ദ്ര മന്ത്രി പറഞ്ഞു.

സാമ്രാജ്യത്വ ശക്തികളായ അമേരിക്കക്കെതിരെ, കമ്യൂണിസ്റ്റ് ചൈനയേക്കാള്‍ മികച്ച ചെറുത്തുനില്‍പ്പാണ് കിമ്മിന്റെ ഉത്തരകൊറിയ നടത്തുന്നതെന്നായിരുന്നു പിണറായി വിജയന്‍ അഭിപ്രായപ്പെട്ടത്. പിണറായിയുടെ പ്രസ്താവന പുറത്തു വന്ന് ദിവസങ്ങള്‍ക്കുള്ളിലാണ് ഗിരിരാജ് സിങ്ങ് പിണറായിയെ കിം ജോങുമായി താരതമ്യം ചെയ്ത് രംഗത്തെത്തിയിരിക്കുന്നത്.

pathram desk 1:
Related Post
Leave a Comment