പിണറായിയുടെ നിലപാടുകള്‍ മോദിക്കും, ട്രംപിനും തുല്യ, ‘കടക്ക് പുറത്ത്’ എന്ന് ഒരു മുഖ്യമന്ത്രിയും മാധ്യമങ്ങളോട്; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് ജനയുഗം എഡിറ്റര്‍

മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ച് സിപിഐ മുഖപത്രം ജനയുഗത്തിന്റെ എഡിറ്ററും മുന്‍ എംഎല്‍എയുമായ രാജാജി മാത്യു തോമസ്. പിണറായി മോദിക്ക് സമാനമാണെന്ന് അദ്ദേഹം പറഞ്ഞു. പിണറായിയുടെ നിലപാടുകള്‍ മോദിക്കും ട്രംപിനും തുല്യമെന്നും അദ്ദേഹം പറഞ്ഞു. സിപിഐ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന മാധ്യമ സെമിനാറിലാണ് രാജാജി മാത്യു തോമസിന്റെ വിമര്‍ശനം. പിണറായിയുടെ നിലപാടുകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനും തുല്യമെന്നു രാജാജി മാത്യു തോമസ് വിമര്‍ശിച്ചു.

മാധ്യമങ്ങളോടുള്ള മുഖ്യമന്ത്രിയുടെ സമീപനം അപകടകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘കടക്ക് പുറത്ത്’ എന്ന് ഒരു മുഖ്യമന്ത്രിയും മാധ്യമങ്ങളോട് പറഞ്ഞിട്ടില്ല. ആശയവിനിമയത്തിന് സമൂഹമാധ്യമങ്ങളെ മാത്രം ഉപയോഗിക്കുന്നത് ആശാസ്യമല്ല. ഇടതുപക്ഷം ഇക്കാര്യം ചിന്തിക്കണമെന്നും തന്റെ നിലപാട് സമൂഹത്തിനുവേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.

pathram desk 2:
Related Post
Leave a Comment