കൊച്ചി: പുതുച്ചേരിയില്‍ ആഡംബര കാര്‍ രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ട് നടി അമലപോള്‍ ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകണമെന്ന് ഹൈക്കോടതി നിദ്ദേശിച്ചു. ഈ മാസം 15ന് രാവിലെ 10 മുതല്‍ 1 മണി വരെ ക്രൈംബ്രാഞ്ചിന് അമലയെ ചോദ്യം ചെയ്യാം. അമലപോളിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി 10 ദിവത്തിനുശേഷം പരിഗണിക്കും. നേരത്തേ ഹാജരാകണമെന്ന് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ അന്ന് അമല പോള്‍ ഹാജരാകാന്‍ തയ്യാറായിരുന്നില്ല.
പുതുച്ചേരിയില്‍ വ്യാജ രേഖകളുടെ അടിസ്ഥാനത്തില്‍ വ്യാജ വിലാസത്തില്‍ കാര്‍ രജിസ്റ്റര്‍ ചെയ്ത് 19 ലക്ഷം നികുതി വെട്ടിപ്പ് നടത്തിയയെന്നാണ് കേസ്. 1.12 കോടി വിലയുള്ള അമലയുടെ എസ് ക്ലാസ് ബെന്‍സ് 1.75 ലക്ഷം നികുതിയടച്ച് പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഈ കാര്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിരുന്നെങ്കില്‍ 20 ലക്ഷം നികുതിയായി അടയ്‌ക്കേണ്ടിവരുമായിരുന്നു. നേരത്തേ മോട്ടോര്‍ വാഹനവകുപ്പ് നടത്തിയ പരിശോധനയില്‍ &ിയുെ;ക്രമക്കേടുകള്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തത്.
Leave a Comment